മാണിയെ മാത്രമല്ല മറ്റ് ചിലരെയും സിപിഎം വഴിയില്‍ തടയും

മന്ത്രിമാരായ രമേശ് ചെന്നിത്തലയ്ക്കും കെ ബാബുവിനും വിഎസ് ശിവകുമാറിനുമെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ സിപിഎം തീരുമാനം. മന്ത്രി കെ എം മാണിയെ കേന്ദ്രീകരിച്ച് നടത്തിയ സമരപരിപാടികള്‍ മറ്റ് മന്ത്രിമാരിലേക്കു കൂടി വ്യാപിപ്പിക്കാനാണ് സിപിഎം തീരുമാനം, കെ എം മാണിക്കെതിരെ മാത്രം സമരം നടത്തുന്ന രീതി ശരിയല്ലെന്ന ചിന്ത സിപിഎം നേതാക്കള്‍ക്കിടയിലുണ്ടായിരുന്നു. ഏറെ നാളായി ഇത് ചര്‍ച്ചയിലുണ്ടായിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി പോലും പലവട്ടം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അന്നൊന്നും ഇത്തരത്തിലൊരു തീരുമാനം എടുത്തിരുന്നില്ല.
കെ എം മാണിക്ക് പുറമേ ആരോപണ വിധേയരായ മന്ത്രിമാരെ കൂടി നേരിടണമെന്ന് നേരത്തെ മുതല്‍ വിഎസ് അച്യുതാനന്ദന്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അച്യുതാനന്ദന്റെ ആവശ്യമായതിനാല്‍ ഔദ്യോഗിക പക്ഷം അതിനോട് പ്രതികരിച്ചില്ല. കോടിയേരി ബാലകൃഷ്ണന് ഉന്നതരായ കോണ്‍ഗ്രസ് നേതാക്കളുമായുള്ള അടുപ്പമായിരുന്നു കാരണം. കോടിയേരിക്കെതിരെ ശബ്ദിക്കാന്‍ ആരും തയ്യാറായുമില്ല.
കെ എം മാണിയെ ബാര്‍ക്കോഴയില്‍ കുരുക്കിയത് കോണ്‍ഗ്രസ് നേതാക്കളാണെന്ന തോന്നല്‍ നേരത്തെ തന്നെ സിപിഎം നേതാക്കള്‍ക്കിടയിലുണ്ടാകുന്നു. അതു കൊണ്ടു കൂടിയാണ് പിണറായി വിജയന്‍ മാണിക്കെതിരെ അതിശക്തമായി രംഗത്തെത്താതിരുന്നത്. എന്നാല്‍ സമരം സിപിഎം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഒപ്പം നിന്നു.
ഒടുവില്‍ കോടിയേരിയും വിഎസിന് വഴങ്ങുകയായിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയാണ് വേണ്ടതെന്ന് നിലപാട് സിപിഎം സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്നു. അതു കൊണ്ടുകൂടിയാണ് മാണിക്ക് പുറമേ മറ്റ് നേതാക്കള്‍ക്കും എതിരെ ആരോപണശരങ്ങള്‍ ഉയര്‍ത്തിയത്.
കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് പുറമെ ലീഗ് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെയും സിപിഎം രംഗത്തെത്തും.ലോകായുക്തയില്‍ ഗണേശ് കുമാര്‍ ലീഗിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ രംഗത്തെത്താന്‍ സിപിഎം നേതാക്കളെ പ്രേരിപ്പിക്കുന്നത്.
കോണ്‍ഗ്രസ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെ സിപിഎം രംഗത്തു വരുന്നതോടെ സര്‍ക്കാരിനു മൊത്തം കളങ്കമുണ്ടാകാന്‍ സാധിക്കും ന്നാണ് സിപിഎം കരുതുന്നത്.
മന്ത്രിമാരെ വഴി തടയുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളാണ് സിപിഎം ആലോചിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞടുപ്പ് പടിവാതുക്കലെതത്തുമ്പോള്‍ കുളം കലക്കി നേട്ടമുണ്ടാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha