പേഴ്‌സണല്‍ സ്റ്റാഫിലെ കള്ളന്‍മാര്‍ക്ക് പിന്നാലെ പോലീസ് വരുന്നു

മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ കെ ബി ഗണേഷ്‌കുമാര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ആലോചിക്കുന്നു.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അധികം പേരും അഴിമതിക്കാരാണെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ പേഴ്‌സണല്‍ സ്റ്റാഫിനെ നിരീക്ഷിക്കാന്‍ ആലോചിക്കുന്നത്.
ഫയലുകള്‍ വച്ചു താമസിപ്പിക്കുകയും മറ്റും പേഴ്‌സണല്‍ സ്റ്റാഫ് ഉണ്ടാക്കുന്ന കാലതാമസം കൈക്കൂലിക്കു വേണ്ടിയാണെന്ന ആക്ഷേപം ശക്തമാണ്. മന്ത്രിമാര്‍ കോടികള്‍ കോഴ വാങ്ങുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് ലക്ഷങ്ങളെങ്കിലും കോഴ വാങ്ങണ്ടേ എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏറ്റവുമധികം അഴിമതി നടക്കുന്നത് ലീഗ് മന്ത്രിമാരുടെ വകുപ്പുകളിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് പുറമെ കോണ്‍ഗ്രസ് മന്ത്രാലയങ്ങളിലും കോഴ സജീവമാണ്. ഇതിനെ പ്രതിരോധിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിലും ധനമന്ത്രിയുടെ ഓഫീസിലുമാണ് അഴിമതി ഇല്ലാത്തത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസിലും അഴിമതി കുറവാണ്. മന്ത്രിമാരുടെ ഓഫീസുകളില്‍ അഴിമതി സജീവമാണെന്ന വിവരം ഇന്റലിജന്‍സിനുമുണ്ട്. പണം കൊടുത്തവര്‍ പരാതിയുമായി പോലീസിനെയും സമീപിച്ചിരുന്നു എന്നാല്‍ മന്ത്രിമാരുടെ ഓഫീസുകളില്‍ തൊടാന്‍ പോലീസിന് ധൈര്യമുണ്ടാകാറില്ല. കെ. ബി ഗണേഷ്‌കുമാര്‍ കോടതിയിലെത്തിയതോടെയാണ് പോലീസിന്റെ ഭയം അവസാനിപ്പിച്ചിരിക്കുന്നത്. മന്ത്രിമാരുടെ ഓഫീസുകളിലുള്ള അഴിമതി അവസാനിപ്പിക്കാന്‍ കോടതി ഉത്തരവും പോലീസ് പ്രതീക്ഷിക്കുന്നുണ്ട്.
എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിച്ചിരുന്നു. അക്കാലത്ത് ചില വിരുതന്‍മാര്‍ പിടിക്കപ്പെടുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha