ദിലീപ് മാറുന്നത് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായി ?

ശ്രീ ബാലാ കെ മേനോന്‍ സംവിധാനം ചെയ്യുന്ന ലവ് 24x7 എന്ന ദിലീപ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ദിലീപിന്റെ വേഷം മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകനെ മാതൃകയാക്കിയാണ് തയ്യാറാക്കിയതെന്ന് സൂചന. ഒരു പ്രമുഖ വാര്‍ത്താ ചാനലില്‍ സീനിയര്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍. മുമ്പ് കവിതകളെഴുതിയിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഒരു പ്രമുഖ വാരികയില്‍ നിന്നാണ് മലയാളത്തിലെ മുത്തശ്ശി ചാനലിലെത്തിയത്. അവിടെ നിന്നും കുറച്ചു കാലം വിപ്ലവചാനലി(കൈരളിയല്ല) ലേയ്ക്ക് മാറിയ ലേഖകന്‍ ഇപ്പോള്‍ പത്രം സ്വന്തമായുള്ള ചാനലിലാണ് പ്രവര്‍ത്തിക്കുന്നത്.
മിടുക്കനാണ് മാധ്യമ പ്രവര്‍ത്തകന്‍. ചോദ്യശരങ്ങള്‍ കൊണ്ട് ന്യൂസ് അവറുകളെ ഈര്‍ജസ്വലമാക്കാറുണ്ട്. എത്ര തന്നെ പ്രകോപിപ്പിച്ചാലും മാധ്യമ പ്രവര്‍ത്തകന്‍ പ്രകോപിപ്പിക്കാറില്ല. എല്ലാവരുമായും മികച്ച ബന്ധമാണ് ചെറുപ്പക്കാരനായ മാധ്യമ പ്രവര്‍ത്തകന്‍ സൂക്ഷിക്കുന്നത്. എല്ലാവര്‍ക്കും പയ്യനെ പെരുത്ത് ഇഷ്ടമാണ്.
മുത്തശ്ശിചാനലില്‍ പ്രവര്‍ത്തിക്കവേ വാര്‍ത്താ വിതരണത്തിന്റെ ഇടവേളയില്‍ ബലികുടീരങ്ങളേ... എന്ന വിപ്ലവഗാനം പാടിയ മാധ്യമപ്രവര്‍ത്തകന്റെ വിഷ്വലുകള്‍ ഇന്നും ട്വിറ്ററില്‍ ആവേശമാണ്. മികച്ച വായനയും മികച്ച സംസ്‌കാരവും സൂക്ഷിക്കുന്നയാളാണ് മാധ്യമ പ്രവര്‍ത്തകന്‍. സഹോദരമും മാധ്യമ പ്രവര്‍ത്തകനാണ്.
സിനിമയുടെ സംവിധായക ശ്രീബാലാ കെ മേനോന്റെ ഭര്‍ത്താവ് ഒരു പ്രമുഖ ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ഏഷ്യാനെറ്റിലെ ജിമ്മി ജെയിംസ്.
പോയിന്റ് ബ്ലാങ്ക് എന്ന ശ്രദ്ധേയമായ അഭിമുഖ പരിപാടിയുടെ അവതാരകനാണ് ജിമ്മി. ശ്രീ ബാലാ കെ മേനോന്‍ മികച്ച എഴുത്തുകാരിയാണ്. ദീര്‍ഘകാലം സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റായിരുന്നു. ടീസര്‍ മാത്രമാണ് പുറത്തു വന്നതെങ്കിലും ചിത്രം വാര്‍ത്തകളില്‍ ഇടം പിടിച്ചു കഴിഞ്ഞു. സിനിമയില്‍ എന്തൊക്കെ കാണുമെന്ന കൗതുകമാണ് പ്രേക്ഷകര്‍ക്കുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha