അടുത്ത ജന്‍മത്തിലെങ്കിലും ബാബുവായി ജനിക്കണം

ജനിക്കുന്നെങ്കില്‍ അടുത്ത ജന്‍മം മന്ത്രി ബാബുവായി ജനിക്കണം. പത്തു കോടി കൈക്കൂലി വാങ്ങി. കണ്ടവരുണ്ട്, കേട്ടവരുണ്ട്. പറഞ്ഞിട്ടെന്ത് കാര്യം? ക്വിക്ക് വെരിഭഫിക്കേഷന്‍ വന്നു. രമേശ് ചെന്നിത്തല പറ്റിക്കേണ്ട പണിയൊക്കെ പറ്റിച്ചു. എന്നിട്ടെന്താ സംഭവിേേച്ച?
സന്തോഷം കൊണ്ടനിക്ക് ഇരിക്കാന്‍ വയ്യേ എന്ന മട്ടില്‍ കെ ബാബു തുള്ളിചാടുന്നു. രമേശ് ചെന്നിത്തലയാകട്ടെ തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാനാവില്ല എന്ന അവസ്ഥയിലുമാണ്.
മന്ത്രി ബാബുവല്ല സാക്ഷാല്‍ വൈകുണ്ഠം പരമേശ്വരായാലും എക്‌സൈസ് വകുപ്പില്‍ ഇരുന്നാല്‍ പണം വാങ്ങി പോകും. എ. കെ ആന്റണി പ്രതിരേധത്തിലിരുന്ന് പട്ടിണി പാവമായതു പോലെയല്ല കാര്യങ്ങള്‍. ആന്റണി വാങ്ങിയില്ലെങ്കിലെന്ത് സോണിയ വാങ്ങും. പഴയ എക്‌സൈസ് മന്ത്രി പി.കെ. ഗുരുദാസന്‍ പണം വാങ്ങാറില്ലെന്നാണ് പറയുന്നത്. പക്ഷേ വാങ്ങേണ്ടവര്‍ വാങ്ങികൊള്ളും.
പിന്നീട് ഗവര്‍ണറായ ഒരു എക്‌സൈസ് മന്ത്രിയുണ്ട് കേരളത്തില്‍. അദ്ദേഹം പണം വാരി കൂട്ടിയ കഥ കുഞ്ഞു പിള്ളേര്‍ക്ക് വരെ കാണാ പാഠമാണ്. കെ ബാബു വാങ്ങിയ കോഴയാണ് സരിത കൊടുത്തു തീര്‍ത്തതെന്നൊക്കെ പറയുന്നുണ്ട്. ബാബു വഴി ഉമ്മന്‍ചാണ്ടിയെ പിടിപ്പിക്കാനാണ് രമേശ് ആലോചിച്ചത്. പക്ഷേ സംഭവിക്കേണ്ടത് സംഭവിച്ചു ബാബു ഊരിപ്പോയി.
പാവം ധനമന്ത്രി മാത്രമാണ് പെട്ടു പോയത്. അദ്ദേഹം മുഖ്യമന്ത്രിയായി പോകുമെന്ന് വിചാരിച്ച് കളിപ്പിച്ചതാണ്.
ചാരായക്കാരില്‍ നിന്നും മന്ത്രിമാര്‍ പണം വാങ്ങുമെന്നത് പരസ്യമായ രഹസ്യമാണ്, കേരളത്തില്‍ ഒരു രാഷ്ട്രീയക്കാരനും സ്വന്തം കൈയ്യിലെ പണം മുടക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താറില്ല. ഇതെല്ലാം എല്ലാവര്‍ക്കുമറിയാം. അദാനി ഗ്രൂപ്പ് വിഴിഞ്ഞത്ത് നങ്കുരമിടുമ്പോള്‍ എ.കെ. ജി സെന്ററിലും മാരാര്‍ജി ഭവനിലും കെപിസിസി ഓഫീസിലും കമ്മീഷനെത്തും എന്നു പറഞ്ഞാല്‍ അത്ഭുതമൊന്നുമില്ല. ആര്‍ക്ക് കൂടുതല്‍ കിട്ടുമെന്ന് നോക്കിയാല്‍ മതി. ആരും പരിശുദ്ധരല്ലെന്ന് ചുരുക്കം.
ഏതായാലും കേരളത്തില്‍ രണ്ട് നീതിയും രണ്ട് നിയവുമാണ്. മാണിക്കൊരു നീതി. ബാബുവിന് മറ്റൊരു നീതി. എന്താല്ലേ കേരളത്തിന്റെ അവസ്ഥ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















