കേരളത്തില്‍ പൊതു തിരഞ്ഞെടുപ്പിനുള്ള സാധ്യതകള്‍ മുറുകുന്നു: ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനൊപ്പം കേരളത്തില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താന്‍ ആലോചന മുറുകുന്നു. എന്നാല്‍ ഐ ഗ്രൂപ്പ് ഇതിനോട് യോജിക്കുന്നില്ല. പൊതു തെരഞ്ഞെടുപ്പ് നടന്നാല്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാവുന്ന സാഹചര്യം ഒഴിവാക്കാനാണ് ഐ ഗ്രൂപ്പ് ശ്രമിക്കുന്നത്.
ഉമ്മന്‍ചാണ്ടിക്കെതിരെ നുണയുമായി സോണിയയെ കണ്ട ഐ എന്‍ റ്റി യു സി നേതാവിനെ കേള്‍ക്കാന്‍ പോലും സോണിയ തയ്യാറായില്ല. ഐ ഗ്രൂപ്പ് നിലപാട് അറിയിക്കാനാണത്രേ നേതാവ് സോണിയയെ കണ്ടത്. അരുവിക്കര തെരഞ്ഞെടുപ്പ് ബിജെപിയുടെ നേട്ടം കാരണമാണെന്നാണ് സോണിയയെ ധരിപ്പിച്ചത്. കോണ്‍ഗ്രസിന് വോട്ടു കുറഞ്ഞതായും പറഞ്ഞു. എല്ലാം മൂളികേട്ടു സോണിയ ചിരിച്ച് നേതാവിനെ ഒഴിവാക്കി. നേതൃമാറ്റം വേണമെന്നായിരുന്നു ടിയാന്റെ പ്രധാന ആവശ്യം.
അതേസമയം ഇടക്കാല തെരഞ്ഞെടുപ്പ് എന്ന ആശയത്തോട് കേന്ദ്ര നേതൃത്വം അനുകൂലമായാണ് പ്രതികരിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കേരളത്തിലെ അവസ്ഥ അനുകൂലമാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്തി തെഞ്ഞെടുപ്പിലേക്ക് നീങ്ങിയാല്‍ മതിയെന്നു തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം. എന്നാല്‍ രമേശ് ചെന്നിത്തലയും വിഎം സുധീരനും അടക്കമുള്ള നേതാക്കള്‍ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഘടകകക്ഷികള്‍ക്ക് മുഖ്യമന്ത്രിയുടെ തീരുമാനത്തോട് യോജിപ്പാണെന്നറിയുന്നു. എന്നാല്‍ അരുവിക്കര വിജയത്തോടെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്ന് കേന്ദ്രത്തിനു മുന്നില്‍ തെളിയിക്കാന്‍ കഴിഞ്ഞതായി സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നു.
അടുത്ത ഇലക്ഷനില്‍ ജാതിക്കാര്‍ഡ് ഇറക്കി കളിക്കാനും പലരും ശ്രമിക്കുന്നുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പിനെ കുറിച്ച് കേന്ദ്ര തീരുമാനം ഉടനെ ഉണ്ടാകും. എ.കെ ആന്റണിയുടെ കൂടി തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha