അനൂപ് ജേക്കബിനെതിരെ യുഡിഎഫ്: തൊണ്ട തൊടാതെ വിഴുങ്ങരുത്

പൊതു വിതരണ മന്ത്രി അനൂപ് ജേക്കബിനോട് കോണ്‍ഗ്രസ് നേതൃത്വത്തിന് അമര്‍ഷം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനിഷ്ടം അനൂപിനെ നേരിട്ട് അറിയിച്ചപ്പോള്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ അനൂപിനെ ഫോണില്‍ വിളിച്ച് വിമര്‍ശിച്ചു എന്നാണ് അറിയുന്നത്. സംസ്ഥാന വികസനത്തില്‍ നാഴികകല്ലായി മാറിയ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണതീയതി തീരുമാനിച്ച ദിവസം തന്നെ അനൂപ് ജേക്കബ് സാധാരണക്കാരെ എതിരാക്കുന്ന പ്രസ്താവന നിയമസഭയെ അറിയിച്ചത് മനപൂര്‍വ്വമാണോ എന്നു സംശയിക്കുന്നവരും കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ട്.
അനൂപ് ജേക്കബിനെതിരെ യുഡിഎഫിലും പൊതു വികാരമുണ്ടായിട്ടുണ്ട്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അനൂപിനോട് ഇത്തരത്തിലൊരു പ്രസ്താവന നിയമസഭയില്‍ നടത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് ആരാഞ്ഞു എന്നാണ് വിവരം.
അതേസമയം താന്‍ പറഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തെ കുറിച്ചാണെന്നായിരുന്നു അനൂപിന്റെ വിശദീകരണം. ഇന്ത്യയൊട്ടാകെ വിലക്കയറ്റം ഉണ്ടായിട്ടുണ്ട്. കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയുന്നില്ലെന്നാണ് താന്‍ പറഞ്ഞതെന്നാണ് വിശദീകരണം എന്നാല്‍ മന്ത്രിയുടെ പ്രസ്താവന അങ്ങനെയല്ല വായിക്കപ്പെട്ടത്.
അനൂപിന്റെ കഴിവുകേടാണ് സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റത്തിനു കാരണമായതെന്ന അഭിപ്രായമാണ് സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും പ്രമുഖര്‍ക്കുള്ളത്. കഴിവുള്ള ഒരു മന്ത്രിയെ കിട്ടിയിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ മെച്ചമാകുമായിരുന്നു എന്നാണ് കോണ്‍ഗ്രസിലെ പ്രമുഖര്‍ പറയുന്നത്. അനൂപ് ജേക്കബിന് ഭണത്തെക്കാള്‍ പ്രധാനം അഴിമതിയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നു. ഇതിനേക്കാള്‍ ഭേദം സി ദിവാകരന്‍ ആയിരുന്നു എന്നാണ്, പല കോണ്‍ഗ്രസുകാരും രഹസ്യമായി പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha