ഷാഫി മേത്തര്‍ വിദേശത്ത് കഴിഞ്ഞത് 113 ദിവസം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തര്‍ ഒരു വര്‍ഷം വിദേശത്ത് കഴിഞ്ഞത് 113 ദിവസമെന്ന് റിപ്പോര്‍ട്ട്. ഇതെല്ലാം സ്വകാര്യ ആവശ്യങ്ങള്‍ക്കായിരുന്നു. കോടീശ്വരനായ ഷാഫിക്ക് വിദേശ കമ്പനികളിലും നിക്ഷേപമുണ്ട്. ഓഹരികള്‍ എന്തൊക്കെയാണെന്ന് സര്‍ക്കാറിന്റെ വെബ്‌സൈറ്റുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമെന്ന് രാജി വിവാദമായപ്പോള്‍ ഷാഫി പറഞ്ഞിരുന്നു. എന്നാല്‍ വെബ്‌സൈറ്റിലുള്ളത് ശരിയായ വിവരങ്ങളല്ലെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പറയുന്നു.
108 ആംബുലന്‍സിന്റെ നടത്തിപ്പ് അവകാശമുള്ള സികിത്സ എന്ന കമ്പനി ഷാഫി മേത്തറുടെയും വയലാര്‍ രവിയുടെ മകന്റെയും മരുമകളുടെയും ഉടമസ്ഥതയിലുള്ളതാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സികിത്സ കമ്പനിയില്‍ 100 ഓഹരിയാണ് തനിക്കുള്ളതെന്ന് ഷാഫിയും സര്‍ക്കാര്‍ വെബ്‌സൈറ്റും വ്യക്തമാക്കുന്നു. എന്നാല്‍ ഷാഫി മേത്തറിന് 60625 ഷെയറുകളുണ്ടെന്ന് അറിയുന്നു. വയലാര്‍ രവിയുടെ മകന് രവി കൃഷ്‌ണയ്‌ക്ക് 5889 ഷെയറുകളും മരുമകള്‍ നിഷ പുരുഷോത്തമന് 12700 ഷെയറുകളും ഉണ്ട്.
ബ്രിട്ടണിലെ കമ്പനിയായ ഇംപാക്ട് വെസ്റ്റ്‌മെന്റ് പാട്‌നേഴ്‌സ് എന്ന കമ്പനിയില്‍ ഷാഫിയ്‌ക്ക് പങ്കാളിത്തമുണ്ട്.. 2002 ല്‍ ഷാഫി മേത്തര്‍, വയലാര്‍ രവിയുടെ മകന്‍ , കേന്ദ്ര മന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, ശ്വേതാ മംഗല്‍ എന്നിങ്ങനെ വിദേശത്ത് പഠിച്ച ഏതാനും പേര്‍ ചേര്‍ന്ന് തുടക്കമിട്ട കമ്പനിയാണ് സികിത്സ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നെറ്റ്‌വര്‍ക്കാണിത്. 108 ആംബുലന്‍സിന് എന്‍.ജി.ഒകള്‍ വഴി ധാരാളം ഫണ്ട് ലഭിക്കുന്നുണ്ട്. അത് തട്ടിയെടുക്കാനാണ് ഇവര്‍ കമ്പനി തുടങ്ങിയതെന്നും ആരോപണമുണ്ട്. ആംബുലന്‍സിന്റെ യാത്രാ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. കള്ളക്കണക്കുകള്‍ ഉണ്ടാക്കി ആ രീതിയിലും പണം തട്ടിയെടുത്തതായി ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha