കോടികള്‍ നല്‍കി സരിതയുടെ മൊഴി മാറ്റി?

കോണ്‍ഗ്രസിലെ ഉന്നതര്‍ കോടികള്‍ മുടക്കി സരിതയുടെ മൊഴി മാറ്റിയെന്ന് ആരോപണം. സംസ്ഥാനത്തെ ഒരു സ്വകാര്യബാങ്കില്‍ സരിതയുടെ അമ്മയുടെ പേരിലാണ് പണം നിക്ഷേപിച്ചതെന്നറിയുന്നു. ഇതിനു മുന്നോടിയായാണ് സരിതയുടെ അമ്മ ഇന്ദിരയും സഹോദരനും കഴിഞ്ഞ ദിവസം അട്ടക്കുളങ്ങര ജയിലില്‍ സരിതയെ സന്ദര്‍ശിച്ചത്. മൊഴി രേഖപ്പെടുത്താനായി സര്‍ക്കാര്‍ പത്ത് ദിവസം താമസിപ്പിച്ചത് ഇതിന്റെ ഭാഗമായാണെന്ന് നിയമവിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു. പത്തനംതിട്ട ജയിലില്‍ കഴിഞ്ഞിരുന്ന സരിതയെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതു തന്നെ വലിയ ഗൂഢാലോചനയാണ്.
സരിതയ്‌ക്കൊപ്പം കോടതികളില്‍ പോയിരുന്ന വനിതാ പൊലീസ് വഴിയാണ് എല്ലാ നീക്കങ്ങളും രഹസ്യമായി നടത്തിയത്. ഇതിനൊപ്പം താമസിക്കാതെ കേസില്‍ നിന്ന് രക്ഷപെടാനുള്ള തന്ത്രങ്ങളും സരിത നടത്തി. അതിന്റെ ഭാഗമായാണ് ബിജുരാധാകൃഷ്‌ണനും ശാലുമേനോനും എതിരെ കേസ് നല്‍കിയത്. ഈ കേസില്‍ പൊലീസ് പെട്ടെന്ന് അന്വേഷണവും ആരംഭിച്ചു. തട്ടിപ്പ് കേസില്‍ രണ്ടോ മൂന്നോ വര്‍ഷത്തെ ശിക്ഷയെ സാധാരണ ലഭിക്കു. എന്നാല്‍ പരാതി കൊടുത്ത പലര്‍ക്കും പണം നല്‍കി പിന്‍വലിക്കാനുള്ള ശ്രമങ്ങളും സരിത കസ്റ്റഡിയില്‍ ഇരുന്ന് നടത്തുന്നുണ്ട്. അതിന് പൊലീസിന്റെ സഹായവും ഉണ്ട്.
ഇടപാടില്‍ സരിതയുടെ അഭിഭാഷകനായിരുന്ന ഫെന്നി ബാലകൃഷ്‌ണനും വന്‍ തുക ലഭിച്ചെന്നറിയുന്നു. മുമ്പ് 20 പേജോളം വരുമെന്ന പറഞ്ഞ പരാതി ഇന്നലെ നാല് പേജിലായി സരിത ഒതുക്കി. അത് തന്നെയാണ് യഥാര്‍ത്ഥ പരാതിയെന്ന് ഇന്നലെ ഫെന്നി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം സരിത അറിയാതെ പണം തട്ടിയെടുക്കാനാണ് ഫെന്നി ആദ്യം ശ്രമിച്ചതെന്നും കോടതി ഇടപെട്ടാണ് അത് തടഞ്ഞതെന്നും നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha