സരിതയുടെ മൊഴി എഴുതി നല്‍കിയത് സര്‍ക്കാര്‍ നിയമവിദഗ്‌ധന്‍?

സര്‍ക്കാര്‍ നിയമവിദഗ്‌ധരില്‍ ഒരാള്‍ എഴുതി നല്‍കിയ മൊഴിയാണ് സരിതാ നായര്‍ തിങ്കളാഴ്‌ച കോടതിയില്‍ പകര്‍ത്തി എഴുതി നല്‍കിയതെന്ന് അറിയുന്നു. ഭരണത്തിലെ ചില ഉന്നതരുടെ നിര്‍ദ്ദേശ പ്രകാരമാണ് നിയമവിദഗ്‌ധന്‍ മൊഴി തയ്യാറാക്കിയത്. പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും എതിരെയുള്ള ആരോപണങ്ങള്‍ അങ്ങനെയാണ് മൊഴിയില്‍ വന്നത്. അതേസമയം സരിതയുമായി ബന്ധമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി സരിതയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. മൊഴി മാറ്റിയില്ലെങ്കില്‍, ഇല്ലാത്ത പദ്ധതിയുടെ പേര് പറഞ്ഞ് ജനപ്രതിനിധികളെ വഞ്ചിച്ചതിന് ജാമ്യമില്ലാ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി.
അമ്മയെയും സഹോദരനെയും കേസില്‍ കുടുക്കും. ബിജുരാധാകൃഷ്‌ണനെ വിവാഹം കഴിക്കാനിരുന്ന ശാലുമേനോനെ കൊല്ലാന്‍ ശ്രമിച്ചെന്ന് കേസെടുക്കും. ഇതിന് അനുകൂലമായി ശാലുവിന്റെ മൊഴി എടുക്കും. അതിനാല്‍ തങ്ങള്‍ പറഞ്ഞത് അനുസരിക്കണം. അങ്ങനെ ചെയ്‌താല്‍ പണവും നല്‍കാമെന്നും ഉറപ്പ് നല്‍കി. ബിജു രാധാകൃഷ്‌ണന്റെ ആദ്യ ഭാര്യ രശ്‌മിയെ കൊലപ്പെടുത്തിയ കേസില്‍ നിന്ന് രക്ഷിക്കാമെന്നും ശാലുമേനോനും ബിജുവിനും എതിരെ പരാതി നല്‍കിയാല്‍ അവരെ കൂടുതല്‍ കുടുക്കാമെന്നും ഭരണത്തിലെ ഉന്നതര്‍ പൊലീസ് വഴി ഉറപ്പ് നല്‍കി. ഇക്കാര്യങ്ങള്‍ സരിതയുടെ അമ്മയും സഹോദരനുമായും സംസാരിച്ചത് രണ്ട് പ്രമുഖ ബിസിനസുകാരാണ്. സരിതയ്‌ക്കുള്ള പണം നല്‍കിയതിലും ഇവര്‍ക്ക് പങ്കുണ്ട്.
https://www.facebook.com/Malayalivartha