പി.സി ജോര്‍ജിന്റെ ഫോണ്‍ ചോര്‍ത്തുന്നത് നിക്കങ്ങളറിയാന്‍

സോളാര്‍ വിവാദത്തില്‍ സര്‍ക്കാരിനെ ആക്രമിക്കുന്ന കെ.സുരേന്ദ്രന്‍ അടക്കമുള്ളവരുടെ നീക്കങ്ങളറിയാനാണ് ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ ഫോണ്‍ ചോര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ട്. സോളാറുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ രേഖകള്‍ ജോര്‍ജ് ചോര്‍ത്തിക്കൊടുത്തതാണെന്ന് എ ഗ്രൂപ്പ് ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യമായി ജോര്‍ജിന്റെയും അദ്ദേഹവുമായി അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയത്. സരിതയെ വിളിച്ചവരുടെ കൂട്ടത്തില്‍ ചീഫ് വിപ്പുണ്ടോ എന്ന് മുമ്പ് സര്‍ക്കാര്‍ രഹസ്യമായി അന്വേഷിച്ചിരുന്നു. പക്ഷെ, തെളിവുകള്‍ ലഭിച്ചില്ല. ലഭിച്ചിരുന്നെങ്കില്‍ അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി ജോര്‍ജിനെ ഒറ്റപ്പെടുത്താനായിരുന്നു നീക്കം.
സോളാര്‍ വിഷയത്തില്‍ ജോര്‍ജ് പറഞ്ഞ കാര്യങ്ങള്‍ പിന്നീട് സത്യമാകുന്നതാണ് കണ്ടത്. ഇതേ തുടര്‍ന്ന് പൂഞ്ഞാറില്‍ അദ്ദേഹത്തിന്റെ മകന്‍ നടത്തുന്ന ക്വാറികള്‍ക്ക് മുന്നില്‍ സമരം തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായിരുന്ന പി.സി ജോര്‍ജ് രമേശ് ചെന്നിത്തലയുടെ കൂടാരത്തിലേക്ക് ചേക്കേറിയതോടെയാണ് അദ്ദേഹത്തെ കുരുക്കാന്‍ നീക്കം തുടങ്ങിയത്. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി പരാമര്‍ശം നടത്തിയതിനെതിരെ ചീഫ് വിപ്പ് പ്രസിഡന്റിന് കത്തയച്ചിരുന്നു. അന്നത് വലിയ വിവാദമായിരുന്നു. ഒടുവില്‍ കോടതി മുഖ്യമന്ത്രിയെ കേസില്‍ നിന്നൊഴിവാക്കി.
മന്ത്രിയായിരുന്ന ടി.എം. ജേക്കബ് അന്തരിച്ചപ്പോള്‍ ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ നിലം പൊത്തുമെന്ന സ്ഥിതിയിലായപ്പോള്‍ പ്രതിപക്ഷത്തെ ഒരു എം.എല്‍.എയെ ചാക്കിട്ട് പിടിക്കാന്‍ പി.സി ജോര്‍ജിന് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയായിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍.ശെല്‍വരാജുമായി ജോര്‍ജ് ധാരണയിലെത്തി. ശെല്‍വരാജ് സ്ഥാനം രാജിവച്ച് യു.ഡി.എഫ് എം.എല്‍.എയായി ജയിച്ചു. എന്നാല്‍ സോളാര്‍ വിവാദം വന്നതോടെ ജോര്‍ജ് മുഖ്യമന്ത്രിയെ കൈവിട്ടു. കേസില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കും എന്നാണ് ജോര്‍ജ് കണക്കുകൂട്ടിയത്. അങ്ങനെയാണ് ഐ ഗ്രൂപ്പിലേക്ക് ചുവടുമാറിയത്.
https://www.facebook.com/Malayalivartha