സോളാറില്‍ ബിജുവും ശാലുവും മാത്രം; സരിതയെ രക്ഷപെടുത്താന്‍ സര്‍ക്കാര്‍ നീക്കം

സോളാര്‍ കേസ് ബിജു രാധാകൃഷ്‌ണനിലും ശാലുമേനോനിലും ഒതുക്കി സരിത എസ്.നായരെ രക്ഷപെടുത്താന്‍ സര്‍ക്കാര്‍ നീക്കം. കോടതിയില്‍ മന്ത്രിമാരടക്കം ഉള്ളവര്‍ക്കെതിരെ മൊഴി നല്‍കാഞ്ഞതിനെ തുടര്‍ന്നാണിത്. 33 കേസുകളാണ് സരിതയ്‌ക്കെതിരെ ഉള്ളത്. ഇതില്‍ പണം നല്‍കാനുള്ളവര്‍ക്ക് കൊടുത്ത ശേഷം കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടക്കുന്നത്. എ ഗ്രൂപ്പിലെ ഒരു എം.എല്‍.എയാണ് സരിതയുടെ ബന്ധു വഴി പണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് സരിത പറ്റിച്ച വ്യവസായിക്ക് നല്‍കാനുള്ള പണം താമസിക്കാതെ നല്‍കും.
തട്ടിപ്പിലൂടെ കിട്ടിയ പണം ബിജുരാധാകൃഷ്‌ണനും ശാലുമേനോനും ചേര്‍ന്നാണ് ഒളിപ്പിച്ചിരിക്കുന്നതും ചെലവഴിച്ചതുമെന്ന് സരിത കോടതിയില്‍ മൊഴി നല്‍കി. ശാലുവിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ആഭരണങ്ങളും വസ്‌തുക്കളും വാങ്ങിച്ചിട്ടുണ്ട്. വീട് വയ്‌ക്കുന്നതിന് ലക്ഷങ്ങളാണ് ബിജുരാധാകൃഷ്‌ണന്‍ ശാലുവിന് നല്‍കിയത്. ഇരുവരും സംസ്ഥാനത്തിനകത്തും പുറത്തും വിനോദയാത്രകള്‍ നടത്തിയിട്ടുണ്ട്. ഞാന്‍ കമ്പനിയുടെ മാര്‍ക്കറ്റിംഗ് ഹെഡ് മാത്രമായിരുന്നു. അതിനാല്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ അറിഞ്ഞിരുന്നില്ല. എന്നീ വിവരങ്ങളും മൊഴിയിലുണ്ട്. അതിനാല്‍ ഇതിനനുസരിച്ചാവും ഇനി അന്വേഷണം നടത്തുക.
കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ കേസ് കോടതിയിലാണെങ്കിലും ആ കേസും പണം നല്‍കി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തന്നെ ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. സരിത ജാമ്യത്തിലിറങ്ങിയ ശേഷം ശ്രീധരന്‍ നായര്‍ക്ക് പണം നല്‍കും. അതുവഴി മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് ആയിരുന്ന ജോപ്പനെയും രക്ഷപെടുത്താം. ജോപ്പന്‍ ഇതുവരെ മുഖ്യമന്ത്രിയെ സംഭവത്തില്‍ വലിച്ചിഴയ്‌ക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്നും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയും സരിതയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു എന്ന് വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha