സോളാറിന്റെ നിര്‍ണായക തെളിവുകള്‍ തിരുവഞ്ചൂരിന്റെ കയ്യില്‍?

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ പക്കലുണ്ടതായി അറിയുന്നു. തനിക്കെതിരെ തിരിയുന്നവരെ ഭാവിയില്‍ നേരിടാനാണ് രേഖകള്‍ ഇദ്ദേഹം സൂക്ഷിച്ചിരിക്കുന്നതെന്ന് നേതാക്കളില്‍ ചിലര്‍ പറഞ്ഞു. ശാലുമേനോനെ ആഭ്യന്തരമന്ത്രി കണ്ടെന്ന വാര്‍ത്ത ശക്തമായപ്പോഴാണ് മന്ത്രിമാര്‍ സരിതയെ വിളിച്ചതിന്റെ രേഖകള്‍ അദ്ദേഹം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത്. അതുവഴി ഉമ്മന്‍ചാണ്ടിയെ മറിച്ചിട്ട് മുഖ്യമന്ത്രിയാകാനും അദ്ദേഹം നീക്കം നടത്തി. മുഖ്യമന്ത്രി യു.എന്‍ അവാര്‍ഡിന് പോയ സമയം അദ്ദേഹത്തിന്റെ പഴ്‌സണല്‍ സ്റ്റാഫ് ആയിരുന്ന ജോപ്പനെ അറസ്റ്റ് ചെയ്‌തതും ഇതിനായിരുന്നു.
മന്ത്രിമാരുടെ ഫോണ്‍ പട്ടിക ചോര്‍ത്തിക്കൊടുത്തതില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ തിരുവഞ്ചൂരിനോട് എല്ലാവര്‍ക്കും അമര്‍ഷമുണ്ട്. മുഖ്യമന്ത്രി അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍ വിളിച്ചുവരുത്തി താക്കീതും നല്‍കിയിരുന്നു. പുനസംഘടന വന്നാല്‍ തിരുവഞ്ചൂരിനെ ഒഴിവാക്കണമെന്നും പലരും ആവശ്യപ്പെട്ടു. എന്നാല്‍ സോളാര്‍ കേസില്‍ നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ തിരുവഞ്ചൂരിന്റെ കയ്യില്‍ ഉള്ളതിനാല്‍ സ്‌പീക്കറാക്കാനായിരുന്നു നീക്കം. എന്നാല്‍ പുനസംഘടന ഇന്നലെ പൊളിഞ്ഞു.
മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള സാമ്പത്തിക ഇടപാട്, നാല് മന്ത്രിമാരും സരിതയും തമ്മിലുള്ള ലൈംഗിക ബന്ധങ്ങളുടെ വിവരങ്ങള്‍, ഫോണ്‍ രേഖകള്‍, യാത്രാ രേഖകള്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങളാണ് തിരുവഞ്ചൂരിന്റെ കയ്യിലുള്ളത്. അന്വേഷണ സംഘത്തിലെയും ഇന്റലിജെന്‍സിലെയും ഉദ്യോഗസ്ഥരാണ് വിവരങ്ങള്‍ നല്‍കിയത്. പൊലീസിന് സ്വാതന്ത്ര്യം നല്‍കുകയും കുറ്റപ്പെടുത്തുകയും ചെയ്യാത്തതിനാല്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹത്തെ വലിയ ബഹുമാനമാണ്. തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിസ്ഥാനമേറ്റ ശേഷം മുഖ്യമന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് ജോപ്പന്‍ അദ്ദേഹത്തിന്റെ വകുപ്പുകളില്‍ ഇടപെട്ടിരുന്നു. ഇതറിഞ്ഞ തിരുവഞ്ചൂര്‍ ശക്തമായ താക്കീതും നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ജോപ്പനെ അറസ്റ്റു ചെയ്യാന്‍ തിരുവഞ്ചൂരിനെ പ്രേരിപ്പിച്ചതെന്നറിയുന്നു.
https://www.facebook.com/Malayalivartha