മക്കളുടെ വാശി കേള്‍ക്കരുതേ; മരിച്ചവരില്‍ 53% യുവാക്കള്‍

യുവാക്കളായ മക്കളുടെ വാശി സഹിക്കാനാവാതെ ബൈക്ക് വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ അറിയുക. നിരത്തില്‍ നഷ്ടപ്പെടുന്ന ജീവനുകളില്‍ ഏറെയും യുവാക്കളുടേതാണ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷം മാത്രം വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് മുക്കാല്‍ ലക്ഷം യുവാക്കളുടെ ജീവനുകളാണ്. 1,36,671 പേരുടെ ജീവന്‍ നിരത്തില്‍ പൊലിഞ്ഞപ്പോള്‍ അതില്‍ 75,048 പേര്‍ പതിനഞ്ചിനും മുപ്പത്തിയഞ്ചിനുമിടയില്‍ പ്രായമുള്ളവരാണ്. ആകെ കൊല്ലപ്പെട്ടവരില്‍ 53.8% യുവാക്കള്‍ . ഇതില്‍ 82%വും പുരുഷന്‍മാരാണ്. 35 നും 65നുമിടയില്‍ പ്രായമുള്ള 49,840 പേരാണ് കഴിഞ്ഞവര്‍ഷം വാഹനാപകടങ്ങളില്‍ മരിച്ചത്.
ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെ കണക്ക് സംസ്ഥാനാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ കേരളത്തിനുള്ളത് രണ്ടാം സ്ഥാനമാണ്. ഇരു ചക്രവാഹനങ്ങള്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഒന്നാം സ്ഥാനത്തുള്ള അപകടവണ്ടി ട്രക്കും ട്രാക്ടറുമാണ്.
വാഹനങ്ങളുടെ അമിത വേഗമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഗ്രാമ പ്രദേശങ്ങളിലാണ് ഏറ്റവുമധികം അപകടങ്ങളില്‍ മരിച്ചത്.
ഇരുചക്ര വാഹനങ്ങളുടെ അമിത വേഗം തന്നെയാണ് വാഹനാപകടങ്ങള്‍ പെരുകാനുള്ള പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ബൈക്ക് പ്രണയം കുടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബൈക്കില്‍ അമിതവേഗതയില്‍ കുതിക്കുന്നവര്‍ക്ക് സ്വയം അപകടം വരുത്തി വയ്ക്കുകയും ചെയ്യും. മറ്റുള്ളവരെ അപകടത്തില്‍ പെടുത്തുകയും ചെയ്യും
പുത്തല്‍ മോഡല്‍ ബൈക്കുകളുടെ പ്രധാന മാര്‍ക്കറ്റ് കേരളമാണ്. ലക്ഷക്കണക്കിന് രൂപയാണ് പുതിയ ഇരുചക്രവാഹനങ്ങള്‍ക്ക് കമ്പനികള്‍ ഈടാക്കുന്നത്. നേരത്തെ ബൈക്കുകള്‍ കീഴടക്കിയിരുന്ന ഇരുചക്ര വാഹനമേഖലയില്‍ ഇപ്പോള്‍ സ്‌കൂട്ടറുകളും കടന്നു വന്നിരിക്കുന്നു. ബൈക്ക് വാങ്ങി കൊടുക്കാന്‍ മടിക്കുന്ന രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങി നല്‍കാന്‍ വിമുഖരല്ല സ്‌കൂട്ടറിന് അമിതവേഗതയില്ല എന്ന തെറ്റിദ്ധാരണയാണ് കാരണം എന്നാല്‍ ബൈക്കിനെ പോലെ അമിത വേഗതയില്‍ ഓടിക്കാന്‍ കഴിയുന്നതു തന്നെയാണ് സ്‌കൂട്ടറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha