അപര്‍ണയുടെ സീനുകള്‍ ആസിഫ് അലി വെട്ടിക്കുറച്ചു

ആസിഫ് അലി നിര്‍മിക്കുന്ന കോഹിന്നൂര്‍ എന്ന ചിത്രത്തിലെ നായിക അപര്‍ണ വിനോദിന്റെ പല സീനുകളും ചിത്രത്തില്‍ നിന്ന് ആസിഫ് അലി വെട്ടിക്കളഞ്ഞെന്ന്. അപര്‍ണ വിനോദ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയില്‍ അപര്‍ണയുടെ കഥാപാത്രത്തിന് ആസിഫിന്റെ ക്യാരക്ടറിനേക്കാള്‍ പ്രാധാന്യം ഉള്ളത് കൊണ്ടാണ് പല രംഗങ്ങളും ഒഴിവാക്കാന്‍ ആസിഫ് വാശിപിടിച്ചത്. സംവിധായകനും എഡിറ്ററും ആദ്യം ഇതിന് വഴങ്ങിയില്ല. എന്നാല്‍ നിര്‍മാതാക്കളായ ആസിഫിന്റെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിന് ഒടുവില്‍ അവര്‍ വഴങ്ങുകയായിരുന്നെന്നും അപര്‍ണ വെളിപ്പെടുത്തി.
ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് തന്നെ ചിത്രത്തിലേക്ക് വിളിച്ചെന്ന് അപര്‍ണ പറഞ്ഞു. ആദ്യം സ്‌ക്രീന്‍ ടെസ്റ്റാണ് നടത്തിയത്. അതിന് അടുത്ത ദിവസം സെറ്റില്‍ എത്താന്‍ പറഞ്ഞു. ഡെയ്‌സി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു തനി ഗ്രാമീണ പെണ്‍കുട്ടി. തന്റെ കഥാപാത്രത്തിന് പ്രാധാന്യം കൂടുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ ആസിഫ് ആകെ പരിഭ്രാന്തനായിരുന്നെന്ന് അപര്‍ണ ഓര്‍മിക്കുന്നു. നിര്‍മാതാവ് ആയതിന്റെ ടെന്‍ഷനാണെന്നാണ് ആദ്യം കരുതിയതെന്നും താരം പറഞ്ഞു. എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ മനസിലായത്.
ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്ന അപര്‍ണ സിനിമയ്ക്ക് വേണ്ടി സൈക്കോളജി ഐച്ഛികവിഷയമായി തെരഞ്ഞെടുത്തിരിക്കുകയാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഡെയ്‌സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ സ്‌ക്രീനില്‍ വരുമ്പോള്‍ അതില്‍ പലതും കാണാന്‍ കഴിയില്ലെന്നാണ് അറിയുന്നത്. അതില്‍ താരം വിഷമത്തിലാണെന്നും ചിത്രത്തിലെ ചില അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha