പിണറായി പുറത്താവാന്‍ 6 മാസം, വിഎസ് തെരഞ്ഞെടുപ്പ് നയിക്കും; വിഎസിനെ രംഗത്തിറക്കിയാല്‍ ഉമ്മന്‍ചാണ്ടിയെ താഴെയിറക്കാമെന്ന് യച്ചൂരിക്ക് റിപ്പോര്‍ട്ട്

ആറു മാസങ്ങള്‍ക്കു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസിനെ രംഗത്തിറക്കാനും പിണറായിക്ക് സീറ്റ് നല്‍കാതിരിക്കാനും പിബിയിലെ ഉന്നതര്‍ ആലോചിക്കുന്നു. സീതാറാം യച്ചൂരിക്ക് മൂന്നാര്‍ സമരത്തിന്റെ തത്സമയ റിപ്പോര്‍ട്ടുകള്‍ നല്‍കിയത് ചില മലയാളം ചാനലുകളുടെ ഡല്‍ഹി ലേഖകരാണ്. വിഎസിനെ രംഗത്തിറക്കിയാല്‍ ഉമ്മന്‍ചാണ്ടിയെ താഴെയിറക്കാമെന്നും ഇവര്‍ യച്ചൂരിയെ അറിയിച്ചു. അതിനിടെ വിഎസ് രംഗത്തു വന്നാല്‍ എസ്എന്‍ഡിപി നിലപാട് മാറ്റുമെന്നും സിപിഎം കേന്ദ്ര നേതൃത്വം കരുതുന്നു. ചുരുക്കത്തില്‍ പിണറായിക്കെതിരെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കോടിയേരി ബാലകൃഷ്ണനും വിഎസ് രംഗത്തു വരണമെന്നാണ് താത്പര്യം. കണ്ണൂരില്‍ നിന്നും താന്‍ മതിയെന്നാണ് കോടിയേരിയുടെ നിലപാട്. പിണറായി ഗ്രൂപ്പുകാരനാണെങ്കിലും കോടിയേരി മനസുകൊണ്ട് പിണറായിക്കെതിരാണ്. തീവ്ര ഇടതുപക്ഷ നിലപാട് വേണ്ടെന്നു തന്നെയാണ് കോടിയേരിയുടെ നിലപാട്.
മൂന്നാര്‍ തൊഴിലാളി സമരത്തിനെതിരെ രംഗത്തു വന്ന പിണറായി ഗ്രൂപ്പുകാരനും സിഐറ്റിയു സംസ്ഥാന സെക്രട്ടറിയുമായ കെപി സഹദേവനെതിരെ രൂക്ഷമായ ഭാഷയിലാണ് വിഎസ് പ്രതികരിച്ചത്. സമരത്തില്‍ നിന്നും പികെ ശ്രീമതിയെ ഇറക്കി വിട്ടതിന്റെ നാണക്കേടു കൊണ്ടാണ് സഹദേവന്‍ ഇങ്ങനെ പറഞ്ഞതെന്നായിരുന്നു വിഎസിന്റെ പ്രതികരണം . സഹദേവന്‍ പ്രസ്താവന നടത്തിയത് പി ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു.
മൂന്നാര്‍ സമരം വിജയിപ്പിച്ചത് അച്യുതാനന്ദനാണെന്നാണ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ച വിവരം. അച്യുതാനന്ദന് മാത്രമാണ് അഴിമതി വിരുദ്ധ മുഖമുള്ളതെന്നും കേന്ദ്ര നേതൃത്വത്തിന് വിവരം ലഭിച്ചു.
പിണറായിക്ക് സീറ്റ് നിഷേധിക്കാനാണ് കേന്ദ്ര നേതൃത്തിന്റെ തീരുമാനം. അങ്ങനെ സംഭവിച്ചാല്‍ പിണറായി സ്വയം പുറത്തു പോകും. ഇടതുമുന്നണി ഏകോപന സമിതിയുടെ നേതൃത്വം പിണറായിയെ ഏല്‍പ്പിക്കാന്‍ ആലോചനയുണ്ടായിരുന്നില്ലെങ്കിലും വേണ്ടെന്നു വയ്ക്കാനും സിപിഎം കേന്ദ്ര നേതൃത്വം തയ്യാറായിട്ടുണ്ട്.
പൊതുവേ രാഷ്ട്രീയ ശോഭ നഷ്ടപ്പെട്ട വിഎസിന് മൂന്നാറില്‍ നിന്നും ലഭിച്ചത് വര്‍ധിത വീര്യമാണ്. മുഖ്യ പ്രതിയായ സമയത്തും വിഎസിനെ ഗ്ലാമര്‍ താരമാക്കിയത് മൂന്നാര്‍ കുടിയൊഴിപ്പിക്കലാണ് . വയനാട്ട് നടക്കാനിരിക്കുന്ന സമരത്തില്‍ വിഎസിനെ അടുപ്പിക്കേണ്ടതില്ലെന്നും സിപിഎം തീരുമാനിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha