തത്കാലം രക്ഷപ്പെടാം; ഇലക്ഷന്‍ വരെ ഹെല്‍മറ്റ് വേണ്ട, വിധി മയപ്പെടുത്തി സര്‍ക്കാര്‍

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇരുചക്രവാഹനങ്ങളിലെ പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കോടതി വിധി തത്കാലം നടപ്പിലാക്കില്ല. പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി ഇതു സംബന്ധിച്ച് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ചര്‍ച്ച നടത്തി. തിരുവഞ്ചൂര്‍ വിധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ കാണും. അതേ സമയം വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കില്ല. അത് കോടതിയലക്ഷ്യത്തിന് കാരണമാകും. വിധി നിര്‍ബന്ധിച്ച് നടപ്പിലാക്കേണ്ടതില്ലെന്നായിരിക്കും തീരുമാനം.
ഹൈക്കോടതി തീരുമാനം ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായ പശ്ചാത്തലത്തിലായിരിക്കും തീരുമാനം. ഹൈക്കോടതി തീരുമാനം അതേപടി നടപ്പിലാക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍ അങ്ങനെ വന്നാല്‍ തെരഞ്ഞെടുപ്പില്‍ അത് ദോഷം ചെയ്യുമെന്നും സര്‍ക്കാര്‍ കരുതുന്നു.
എന്നാല്‍ പോലീസിനെയും സ്റ്റുഡന്‍സ് പോലീസ് കാഡറ്റുകളെയും ഉപയോഗിച്ച് സര്‍ക്കാര്‍ ബോധവത്ക്കരണം നടത്തും. പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിന്റെ ഗുണങ്ങളായിരിക്കും ഇവര്‍ പറയുക. കേരളത്തിലെ പിന്‍സീറ്റ് യാത്രക്കാരില്‍ കൂടുതലും സ്ത്രീകളാണ്. അവരെ തടഞ്ഞു നിര്‍ത്തിയാല്‍ അത് വിവാദമാകുമെന്നും സര്‍ക്കാര്‍ ഭയക്കുന്നു,
ഋഷിരാജ്‌സിംഗിനെ ഗതാഗതകമ്മീഷണര്‍ സ്ഥാനത്ത് നിന്നും നീക്കിയതില്‍ സന്തോഷിക്കുകയാണ് ഗതാഗതമന്ത്രി. അദ്ദേഹം ആയിരുന്നെങ്കില്‍ വിധി വന്നതിനു പിന്നാലെ അത് നടപ്പിലാക്കാന്‍ നടപടി സ്വീകരിച്ചേനെ. തച്ചങ്കരിയാകുമ്പോള്‍ പറഞ്ഞാല്‍ കേള്‍ക്കും എന്ന സമാധാനമാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്നു തന്നെയാണ് സര്‍ക്കാരിന്റെ പ്രാഥമിക നിഗമനം. അങ്ങനെ വന്നാല്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് നേരെ സര്‍ക്കാര്‍ മുഖം തിരിച്ചതായി ആരോപണം ഉയരും ഏതായാലും കോടതി തീരുമാനം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha