ലൈംഗിക മരവിപ്പുണ്ടോ അത് പല രോഗങ്ങളുടെയും ആരംഭമാകാം: ഉടന്‍ തന്നെ ഡോക്ടറെ കാണണം

നിങ്ങള്‍ക്ക് സെക്‌സില്‍ താത്പര്യം കുറയുന്നുണ്ടോ എങ്കില്‍ ശ്രദ്ധിക്കണം. സെക്‌സിലുള്ള താത്പര്യക്കുറവ് മറ്റ് പല ഗുരുതരരോഗങ്ങളുടെയും ദിശാസൂചിയാണ്. കൊച്ചിയില്‍ അടുത്ത കാലത്ത് നടന്ന സെക്‌സോളജിസ്റ്റുകളുടെ ദേശീയ സമ്മേളനത്തിലാണ് പ്രമുഖ, സെക്‌സോളജിസ്റ്റ് ഡോ. പ്രമോദ് ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത്. ഗുരുതരമായ ലൈംഗിക പ്രശ്‌നങ്ങളുള്ളവര്‍ ആരോഗ്യ മാസിക വായിച്ചും മനപ്രയാസപ്പെട്ടും സമയം കളയുമ്പോള്‍ മരണം അവര്‍ക്ക് അരികിലാണെന്ന് അറിയുന്നില്ലെന്ന് ഡോ. പ്രമോദ് പറഞ്ഞു.
പുരുഷന്‍മാരില്‍ അധികവും കണ്ടു വരുന്നത് ഉദ്ധാരണശേഷിക്കുറവാണ്. നല്ല ആരോഗ്യമുള്ള ഒരാളില്‍ ഇത്തരമൊരു പ്രശ്‌നം സ്വാഭാവികമല്ല. ഉദ്ധാരണക്കുറവ് അനുഭവപ്പെന്നവര്‍ അക്കാര്യം സാധാരണഗതിയില്‍ പുറത്തു പറയാറില്ല. അത്തരത്താരെ പരിശോധിച്ചപ്പോള്‍ അവര്‍ പ്രമേഹമോ ഹൃദ്രോഗമോ ട്യൂമറോ ബാധിച്ചവരാണെന്ന് കണ്ടെത്തി. 15357 രോഗികളെയാണ് ഡോക്ടര്‍ പരിശോധിച്ചത്. ഇതില്‍ 60 .60 ശതമാനത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ലൈംഗിക പരാജയം സംഭവിച്ചത്. ലൈംഗിക മരവിപ്പുള്ളവരില്‍ 5.62 ശതമാനം മാനസിക വൈകല്യമുള്ളവരാണ്. 21.32 ശതമാനം പേര്‍ കൊളസ്‌ടോള്‍ ബാധിതരാണ്. ഇവര്‍ക്ക് ഹൃദ്രോഗസാധ്യത തള്ളികളയാനാവില്ല.
ലൈംഗിക മരവിപ്പിന് സാമൂഹ്യവും മാനസികവുമായ കാരണങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തൈറോയ്ഡ് ഉളളവര്‍ക്കും ലൈംഗിക മരവിപ്പിന് സാധ്യതയുണ്ട്. ഒന്‍പതു വര്‍ഷം കൊണ്ടാണ് ഡോ. പ്രമോദ് പഠനം പൂര്‍ത്തിയാക്കിയത്. ഹൃദ്രോഗ ബാധയുള്ളവര്‍ക്ക് ലൈംഗിക മരവിപ്പ് അനുഭവപ്പെടാം. രക്തക്കുഴലുകള്‍ അടയുന്നത് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ കൃത്യമായ വൈദ്യ പരിശോധനയുടെ അഭാവം പലപ്പോഴും രോഗികളെ മരണത്തിലേക്ക് നയിക്കുന്നു. ഉദ്ധാരണശേഷി കുറവ് അനുഭവപ്പെടുമ്പോള്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. സമയത്ത് ഡോക്ടറെ കണ്ടാല്‍ യഥാര്‍ത്ഥരോഗം ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അതിന് ലൈംഗികതയെ കുറിച്ച് വിവരം വേണം. നാണക്കേട് കരുതി മിണ്ടാതിരിക്കരുത് ഡോ പ്രമോദ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha