മന്ത്രിക്ക് അതൃപ്തി: ബക്രീദിന് അവധി നല്‍കാത്ത ഐഎഎസുകാരിയുടെ പണിപോകും

കലക്കവെള്ളം പോലെയുള്ള വിദ്യാഭ്യാസ വകുപ്പില്‍ ഏറെ നാളത്തെ അധ്വാനത്തിനു ശേഷം സര്‍ക്കാര്‍ നിയമിച്ച ഡിപിഐ, എം എസ് ജയയെ വൈകാതെ തത്സ്ഥാനത്ത് നിന്നും നീക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ജയ വിദ്യാഭ്യാസ ഡയറക്ടറായി നിയമിതയായത്. ബക്രീദിന്റെ അവധി രേഖാമൂലം പത്രമാധ്യമങ്ങളെ അറിയിച്ചില്ലെന്ന കാരണം പറഞ്ഞാണ് ജയയുടെ പണി കളയാന്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് ഇറങ്ങിതിരിച്ചിരിക്കുന്നത്. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും 25 നു അവധി നല്‍കാന്‍ വിദ്യാഭ്യാസമന്ത്രി ഉത്തരവായിരുന്നു. എന്നാല്‍ ഫയലില്‍ ഇതു സംബന്ധിച്ച് യാതൊരു ഉത്തരവും അദ്ദേഹം പാസാക്കിയിട്ടില്ലെന്നാണ് അറിയുന്നത്. ഉത്തരവ് രേഖാമൂലം നല്‍കാത്ത പശ്ചാത്തലത്തില്‍ ഡിപിഐയുടെ ഓഫീസ് വാര്‍ത്താകുറിപ്പിറക്കിയില്ല.
എന്നാല്‍ ലീഗ് അനുകൂല അധ്യാപക സംഘടന ബക്രീദിന് അവധി പ്രഖ്യാപിച്ചതായി ഔദ്യോഗിക വാര്‍ത്താകുറിപ്പിറക്കി. ഇത് പത്രങ്ങളില്‍ വരികയും ചെയ്തു. വിദ്യാഭ്യാസമന്ത്രിയോ വിദ്യാഭ്യാസവകുപ്പോ ആണ് ബക്രീദിന് അവധി പ്രഖ്യാപിച്ച വിവരം ഔദ്യോഗികമായി അറിയിക്കേണ്ടിയിരുന്നത്. എന്നാല്‍ അത് സംഭവിച്ചില്ല. അവധി നല്‍കിയതായുള്ള പത്ര കുറിപ്പ് ലീഗ് സംഘടന ഇറക്കിയതില്‍ മന്ത്രിയുടെ കാര്യാലയം അസ്വാഭാവികതയൊന്നും കാണുന്നില്ല. ഇത് തെറ്റായ കീഴ്‌വഴക്കമാണെന്ന് മറ്റ് അധ്യാപക സംഘടനകള്‍ പരാതിപ്പെട്ടു.
ബക്രീദിന്റെ അവധി അറിയിക്കാന്‍ ഡിപിഐയെ ചുമതലപ്പെടുത്തിയിട്ടും ഐഎഎസ് ഉദ്യോഗസ്ഥയായ ഡിപിഐ അപ്രകാരം ചെയ്യാതിരുന്നതിനെ മന്ത്രി ഗൗരവമായാണ് കാണുന്നത്. ഒരു പ്രത്യേക സമുദായത്തില്‍പെട്ട ഉദ്യോഗസ്ഥര്‍ മാത്രമാണ് വിദ്യാഭ്യാസ വകുപ്പില്‍ വാഴാറുള്ളത്. എംഎസ് ജയ ആ സമുദായത്തിലെ അംഗമല്ല. അതുകൊണ്ട് തന്നെ ചിലര്‍ക്ക് അവരോട് നീരസമുണ്ടെന്നാണ് കേള്‍ക്കുന്നത്.
ഗോപാലകൃഷ്ണഭട്ട് ആയിരുന്നു കുറച്ചു കാലം ഡിപിഐ. പാഠ പുസ്തക വിവാദത്തില്‍ പെട്ടാണ് ഭച്ച് തെറിച്ചത്. കഴിഞ്ഞ കുറെ കാലമായി വിദ്യാഭ്യാസവകുപ്പില്‍ ഡയറക്ടറും സെക്രട്ടറിയുമാവാന്‍ ഐ എഎസുകാരെ കിട്ടുന്നില്ലെന്നും കേള്‍ക്കുന്നു. ഫ്‌ലാറ്റ് വിവാദത്തെ തുടര്‍ന്ന് ജേക്കബ് തോമസ് പുറത്തായതും കഴിഞ്ഞ ദിവസമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha