പൊളിക്കും ഞങ്ങള്‍.. നടേശന്‍ മുതലാളിയുടെ നീക്കം പൊളിക്കാന്‍ സുധീരനും ശിവഗിരിസ്വാമികളും

വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം തകര്‍ക്കാന്‍ വിഎം സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ശിവഗിരിയിലെ സന്ന്യാസ സമൂഹവും ഒരുമയോടെ രംഗത്ത്. അതേസമയം വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയെ സര്‍വാത്മന വരവേല്ക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. വെള്ളാപ്പള്ളിയുടെ ആത്യന്തിക ലക്ഷ്യം അദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ വെള്ളാപ്പളളിയെ മന്ത്രിയാക്കുക എന്നതാണ്. എന്നാല്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടി തങ്ങളുടേതാണെന്ന മട്ടില്‍ ബിജെപിയും ചാക്കിട്ടു പിടുത്തം തുടങ്ങി കഴിഞ്ഞു. ചുരുക്കത്തില്‍ എന്‍എസ്എസ് ഒഴികെയുള്ള സമുദായ സംഘടനകളെല്ലാം തന്നെ വെള്ളാപ്പള്ളിക്ക് പിന്നില്‍ അണി നിരക്കാനാണ് സാധ്യത.
എന്‍എസ്എസ് നേതൃത്വത്തിന് വെള്ളാപ്പള്ളി നടേശനെ ഒട്ടും വിശ്വാസം പോരാ. നടേശനും സുകുമാരന്‍ നായരും മുമ്പേ ശത്രുക്കളാണ്. ഇരുവരും ഒന്നാകാന്‍ ഒരിക്കല്‍ ശ്രമിച്ചതാണെങ്കിലും ഇരു കൂട്ടരുടെയും സ്വഭാവ സവിശേഷത കാരണം നീക്കം പൊളിഞ്ഞു.
ശിവഗിരി ധര്‍മ്മ സംഘത്തെയാണ് കോണ്‍ഗ്രസ് കൂട്ടു പിടിച്ചിരിക്കുന്നത്. മഹാസമാധി ദിവസം സുധീരന്‍ ശിവഗിരിയിലെത്തിയതും അതിനുവേണ്ടി തന്നെയാണ് എന്നാല്‍ സുധീരന്‍ വെള്ളാപ്പള്ളിയുമായി വാക് പോരിന് തയ്യാറെടുക്കില്ല. കാരണം ഈഴവ വിഭാഗത്തിലെ ഒരു പ്രബല ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിനുള്ളതാണെന്ന് സുധീരനറിയാം.
സുധീരനെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വാള്‍മുന ഒരുക്കുന്നതിന്റെ ഭാഗമായി വെള്ളാപ്പള്ളി പാര്‍ട്ടിയുണ്ടാക്കാനുള്ള കാരണം സുധീരനാണെന്ന പ്രചാരണം അഴിച്ചു വിട്ടിട്ടുണ്ട്. അതിനെ പ്രതിരോധിക്കാന്‍ കൂടിയാണ് സുധീരന്‍ കഴിഞ്ഞ ദിവസം ശിവഗിരിയിലെത്തിയത്. തനിക്കെതിരെ നടക്കുന്ന നീക്കങ്ങളില്‍ ജാഗരൂകനാണ്. സുധീരന്‍ വിഎസ് അച്യുതാനന്ദനെ സിപിഎമ്മിന്റെ ഒന്നാം നിരയിലേക്ക് മടക്കി കൊണ്ടു വരാനുള്ള ശ്രമം വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. ഇതിന് വേണ്ടി അദ്ദേഹം കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha