അങ്കത്തട്ടില്‍ ഇവര്‍ നയിക്കും...ഡല്‍ഹിയില്‍ ധാരണ സിപിഎമ്മിനെ വിഎസ് നയിച്ചാല്‍ കോണ്‍ഗ്രസിനെ വിഎം സുധീരന്‍ നയിക്കും

വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ വിഎസ് അച്യുതാനന്ദന്‍ നയിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിനെ വിഎം സുധീരന്‍ നയിക്കും. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ സുധീരനോട് പാര്‍ട്ടിയെയും സര്‍ക്കാരിനെയും നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാക്കാന്‍ വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി നിര്‍ദ്ദേശിച്ചു. സോണിയക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ കേരള്തതില്‍ നേരിടുന്ന ഏക പ്രതിസന്ധി അഴിമതിയാണ്. മന്ത്രിമാര്‍ അഴിമതിയുടെ മറയിലാവുന്നു ജനങ്ങള്‍ക്ക് പ്രയോജനകരമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും അഴിമതിയില്‍ സര്‍ക്കാര്‍ മുങ്ങി കുളിക്കുകയാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. അഴിമതിയുടെ ഒന്നാം നിരയിലുള്ളത് ഉമ്മന്‍ചാണ്ടിയാണെന്നും കേന്ദ്ര നേതൃത്വത്തിനറിയാം.
വിഎം സുധീരനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ എങ്ങനെ മെരുക്കുമെന്നായിരുന്നു ചിന്ത. അപ്പോഴാണ് അച്യുതാനന്ദനെ രംഗത്തിറക്കി സിപിഎം മൂന്നാര്‍ സമരം ബലപ്പെടുത്തിയത്. അതോടെ അച്യുതാനന്ദന്‍ ഇലക്ഷന്‍ നയിക്കുമെന്ന പ്രചരണം ശക്തമായി. അങ്ങനെയാണ് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി സുധീരനെ രംഗത്തിറക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചിരിക്കുന്നത്.
അച്യുതാനന്ദനും സിപിഎമ്മും മുന്നോട്ടു വയ്ക്കുന്ന അഴിമതിരഹിത മുഖം സംസ്ഥാനത്ത് സുധീരന് മാത്രമാണെന്നാണ് ഹൈക്കമാന്റ് കരുതുന്നു. ഇതു സംബന്ധിച്ച് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്ന അഭിപ്രായങ്ങളും ഹൈക്കമാന്റ് ശ്രദ്ധാപൂര്‍വ്വം നോക്കി കാണുന്നുണ്ട്. പുതിയ തലമുറ അംഗീകരിക്കാത്ത ഒരേ ഒരു കാര്യം അഴിമതിയാണെന്നാണ് ഹൈക്കമാന്റിന്റെ വിചാരം.
അച്യുതാനന്ദനും സുധീരനും ഈഴവ സമുദായാംഗങ്ങളാണ്. കേരളത്തില്‍ എസ്എന്‍ഡിപി രാഷ്ട്രീയ കക്ഷികളുമായി ഇടഞ്ഞു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈഴവരെ കൈയിലെടുക്കാനുള്ള ഒരു മാര്‍ഗ്ഗം സുധീരനെ മുഖ്യമന്ത്രിയാക്കുന്നതാണെന്നും ഹൈക്കമാന്റ് കരുതുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് നഷ്ടപ്പെട്ട മതേരതരമുഖം മടക്കി വിളിക്കാന്‍ സുധീരന് കഴിയുമെന്നും ഹൈക്കമാന്റ് കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha