പിന്നില്‍ക്കളിക്കുന്നതാര്... ജയയോ അതോ, ബാലശിങ്കത്തെ പിടിക്കാന്‍ കേരളം വല വിരിക്കുന്നു

തമിഴ് വിമോചന നേതാവ് അന്‍വര്‍ ബാലശിങ്കത്തിന്റെ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കേരള പോലീസിന്റെ ഇന്റലിജന്‍സ് വല വിരിക്കുന്നു. ഇടുക്കി ജില്ലയും പാലക്കാടും തമിഴ്‌നാട്ടിനൊപ്പം ചേര്‍ക്കണമെന്ന ആവശ്യം നിലനില്‍ക്കെ ബാലശിങ്കം മൂന്നാറിലെ തൊഴിലാളികളെ സംഘടിപ്പിച്ചത് കേരളത്തിന്റെ സമാധാനഅന്തരീക്ഷം തകര്‍ക്കാനാണെന്നാണ് പോലീസിന്റെ സംശയം. മൂന്നാര്‍ സമരത്തിന് ബാലശിങ്കത്തെ ഇറക്കി വിട്ടത് ജയലളിതയാണോ എന്നു പോലും കേരള സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍, തമിഴ് ഗ്രാമങ്ങളില്‍ നിന്നെത്തുന്ന വിഷ പച്ചക്കറി തുടങ്ങിയ വിഷയങ്ങളില്‍ ഇടഞ്ഞു നില്‍ക്കുന്ന കേരള സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കാനുള്ള ജയയുടെ തന്ത്രമാണോ മൂന്നാര്‍ സമരത്തിന് പിന്നിലെന്നും കേരള പോലീസ് സംശയിക്കുന്നു.
മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ തമിഴ് ഭൂരിപക്ഷ മേഖലകള്‍ തമിഴ്‌നാടിനൊപ്പം ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഏതാനും നാളുകള്‍ക്ക് മുമ്പ് മൂന്നാറില്‍ നോട്ടീസുകള്‍ പ്രചരിച്ചിരുന്നു. പാലക്കാട്ടും ഇതേ മട്ടില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ബാലശിങ്കത്തിന് പിന്നില്‍ നക്‌സല്‍ അനുകൂല സംഘടനകള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബാലശിങ്കം നിരവധി തവണ മൂന്നാറിലെത്തിയതായും വിവരമുണ്ട്.
കഴിഞ്ഞ ദിവസം കുമളിയില്‍ പത്രസമ്മേളനം നടത്താന്‍ ബാലശിങ്കം എത്തിയെങ്കിലും അതിനു നില്‍ക്കാതെ മടങ്ങിപോയി ബാലശിങ്കത്തെ നിരീക്ഷിക്കാന്‍ കുമളിയില്‍ പോലീസ് സന്നാഹം ഒരുക്കിയിരുന്നു,. കേരളത്തെ തകര്‍ക്കാന്‍ പലവിധത്തില്‍ ഇത്തരം വിധ്വംസക സംഘടനകള്‍ ശ്രമിക്കുമെന്നു തന്നെയാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്.
മൂന്നാര്‍ സമരത്തിന് അനുകൂലമായി നിലക്കൊണ്ട മാധ്യമപ്രവര്‍ത്തകരെയും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്കാരെയും സംശയമില്ലെന്ന മട്ടിലാണ് പോലീസിന്റെ നീക്കങ്ങള്‍. വിവരങ്ങള്‍ ഒരു തരത്തിലും ചോരാന്‍ പോലീസ് സമ്മതിക്കുന്നില്ല. ബാലശിങ്കത്തിനെതിരെ കേരളത്തില്‍ കേസുകളൊന്നും നിലവിലില്ലാത്തതിനാല്‍ അദ്ദേഹത്തെ കേരള പോലീസിന് കസ്റ്റഡിയിലെടുക്കാനാവില്ല.
കേരളത്തിലെ മറ്റ് എസ്റ്റേറ്റുകളിലും അന്‍വര്‍ ബാലശിങ്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നുണ്ടെന്ന സംശയം പോലീസിനുണ്ട്. അങ്ങനെ വന്നാല്‍ അതെങ്ങനെ നേരിടും എന്ന് പോലീസിനറിയില്ല. ഏതായാലും കനത്ത നിരീക്ഷണത്തിലൂടെ മുന്നോട്ടു പോകാനാണ് പോലീസിന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha