തൊഴിലാളികള്‍ ജയ് വിളിച്ചാല്‍ ഇങ്ങനെയിരിക്കും, ചെന്നിത്തല കളിച്ചാല്‍..

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം രക്തപ്പുഴ ഒഴുകാതെ നിയന്ത്രിച്ച ഡിവൈഎസ്പി, കെ ബി പ്രഭുല്ലചന്ദ്രനെ അഭിനന്ദിച്ചതും അദ്ദേഹത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതും സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. തോട്ടം തൊഴിലാളികളെ യാതൊരു തരത്തിലും നിയന്ത്രിക്കാതെ പ്രശ്‌നം വഷളാക്കിയത് പ്രഭുല്ലചന്ദ്രനാണെന്ന് ടാറ്റാ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
പ്രഭുല്ല ചന്ദ്രനെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ പക്ഷേ പുലിവാല്‍ പിടിക്കുകയാണ് ചെയ്തത്. ആഭ്യന്തരമന്ത്രി പങ്കെടുത്ത യോഗത്തില്‍ കാലിന്‍മേല്‍ കാല്‍ കയറ്റി വച്ച് വിവാദത്തിലായ ഐ പി എസ് ഉദ്യോഗസ്ഥ മെറിന്‍ ജോസഫിനെയാണ് പകരം നിയമിച്ചത്. ഐപി എസ് പരിശീലനം അടുത്തിടെയാണ് മെറിന്‍ പൂര്‍ത്തിയാക്കിയത്. മൂവാറ്റുപുഴ എഎസ്പിയായിട്ടായിരുന്നു അവര്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയത്. എന്നാല്‍ സഭാ തര്‍ക്കം നിലനില്‍ക്കുന്ന മൂവാറ്റുപുഴയില്‍ തനിക്ക് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മെറിന്‍ അറിയിക്കുകയായിരുന്നു, ഓര്‍ത്തഡോക്‌സ് വിഭാഗക്കാരിയാണ് മെറിന്‍. എന്നാല്‍ സമീപകാലത്ത് സഭാതര്‍ക്കം ഒട്ടും സജീവമല്ല. പ്രഭുല്ല ചന്ദ്രനെ മാറ്റാന്‍ വേണ്ടിയാണ് മെറിനെ മൂന്നാറില്‍ നിയമിച്ചതെന്ന് വ്യക്തം.
മെറിന്‍ ഒട്ടും മോശക്കാരിയല്ല, സെക്രട്ടേറിയറ്റിലെ സമരത്തിനിടയില്‍ മഴ പെയ്തപ്പോള്‍ പോലീസുകാരെ കൊണ്ട് കുട ചൂടിപ്പിച്ചത് വിവാദമായിരുന്നു ഇത് ചില പത്രങ്ങള്‍, വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. നടന്‍ നിവിന്‍ പോളിക്കൊപ്പം ഫോട്ടോയെടുത്തത് ഫേസ്ബുക്കിലിട്ടതും വിവാദമായിരുന്നു എറണാകുളം എംഎല്‍എ ഹൈബി ഈഡനാണ് ഈ ചിത്രമെടുത്തത്. എറണാകുളം സെന്റെ തെരേവാസ് കോളേജിലെ യോഗത്തിനിടയിലാണ് സംഭവം. ഇതിനെതിരെ മാധ്യമങ്ങള്‍ പ്രതികരിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെയും മെറിന്‍ സംസാരിച്ചു.
സ്വാഭാവികമായും മെറിന്‍ ജോസഫ് തോട്ടം തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കും. കാരണം വാര്‍ത്ത അവരുടെ പക്ഷത്താണെന്ന് ഐപിഎസുകാരിക്കറിയാം. ഇനി ടാറ്റായുടെ പക്ഷത്ത് നിന്നാലും അത് വിജയിക്കുമോ എന്ന കാര്യം സംശയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha