കളി മുഖ്യനോടോ... കമ്മീഷന്‍ എതിര്‍ക്കാതിരുന്നിട്ടും സ്ഥലംമാറ്റം മുഖ്യമന്ത്രി വെട്ടിയതെന്തിന്

തിരഞ്ഞെടുപ്പ് ജോലിയിലില്ലാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതില്‍ തെറ്റില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടും ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ സ്ഥലം മാറ്റം മരവിപ്പിച്ച് മുഖ്യമന്ത്രി. സ്ഥലം മാറ്റത്തിന് ലീഗ് നേതാക്കളും മന്ത്രിയുടെ ഓഫീസും പണം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം ഒരു ചാനല്‍ പുറത്തു വിട്ടതിന് തൊട്ടു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ,സ്ഥലം മാറ്റം മരവിപ്പിക്കാനുള്ള തീരുമാനം വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവരെ അമ്പരപ്പിച്ചിട്ടുണ്ട്. ലീഗ് നേതൃത്വവും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ഇടഞ്ഞു നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് ജോലിയില്ലാത്ത അധ്യാപകരെ സ്ഥലം മാറ്റുന്നതില്‍ കമ്മീഷന് എതിരല്ലെന്നു തന്നെയാണ് കമ്മീഷന്റെ നിലപാട്.
ഒരു ഒഴിവിലേക്ക് മൂന്നു പേര്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. സ്ഥലം മാറ്റത്തിന് നടന്ന ലേലം വിളിയില്‍ പണം കൊടുക്കാത്ത പലരും ഔട്ടായി. പരവൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറിയ അധ്യാപിക തിങ്കളാഴ്ച സ്‌കൂളിലെത്തിയപ്പോള്‍ ശനിയാഴ്ച മറ്റൊരാള്‍ അതേ തസ്തികയില്‍ ജോലിക്ക് ചേര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ നിരവധിയുണ്ടായി. ലീഗ് നേതാക്കള്‍ പരസ്യമായി പണം ചോദിച്ചതും വാര്‍ത്തയായി. ഹയര്‍സെക്കന്‍ഡറി സ്ഥലംമാറ്റത്തിന് പണ്ടേ ലേലം വിളിയാണ്. ലേലത്തിന്റെ കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിനും കാര്യമായ പങ്കുണ്ട്. വിദ്യാഭ്യാസമന്ത്രിക്കും പങ്കുണ്ടെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആരോപിക്കുന്നത്.
ഹയര്‍സെക്കന്‍ഡറി പിരിവിന്റെ കാര്യം ആദ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലാണ് പെട്ടത്. വകുപ്പിന്റെ മേധാവി ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നിയമം അനുസരിച്ച് ചെയ്യാന്‍ ഉമ്മന്‍ചാണ്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും മന്ത്രിയുടെ ഓഫീസ് ഫയല്‍ വിളിച്ചു വരുത്തി വെട്ടി തിരുത്തുകയായിരുന്നു. മന്ത്രിയാണ് സ്ഥലംമാറ്റം പട്ടികയില്‍ ഒപ്പിടേണ്ടത്. എന്നാല്‍ സ്ഥലം മാറ്റത്തിന്റെ അവസാന ഉത്തരവില്‍ തനിക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്നാണ് വകുപ്പദ്ധ്യക്ഷനായ കെഎന്‍ സതീഷിന്റെ നിലപാട്. സമയം തീരുകയല്ലേ എല്ലാവരും തിരക്കിലാണ്..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha