വരും ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരും

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന ഉപരോധ സമരത്തിനിടെ അദ്ദേഹത്തിനെതിരായ കൂടുതല്‍ തെളിവുകള്‍ സി.പി.എം പുറത്തുവിടും. തങ്ങളുടെ കയ്യില്‍ തെളിവുകള്‍ ഉണ്ടെന്നും അത് ജുഡീഷ്യല്‍ കമ്മീഷന് മാത്രമേ നല്‍കൂ എന്നും എം.ബി രാജേഷ് എം.പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമരം പൊളിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെ ഉമ്മന്‍ചാണ്ടിയും സരിതയും വേദി പങ്കിട്ട ചിത്രം പാര്‍ട്ടി ചാനലിലൂടെ ഇന്നലെ രാത്രി പുറത്തുവിടുകയായിരുന്നു. അതോടെ എ ഗ്രൂപ്പ് നേതാക്കളാകെ വെട്ടിലായി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ വെള്ളംകുടിച്ചു. അതേസമയം ഐ ഗ്രൂപ്പ് ക്യാമ്പ് ആവേശത്തിലാണ്. താമസിക്കാതെ സര്‍ക്കാരില്‍ വലിയ മാറ്റമുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ വ്യക്തമാക്കി.
സമരം നേരിടാന്‍ സൈന്യത്തെ വിളിച്ചതടക്കമുള്ള കാര്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കുമെന്ന് ഇന്നലെ കെ.പി.സി.സി യോഗം തീരുമാനിച്ചു. അതോടെ ഉമ്മന്‍ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലായി. ശ്രീധരന്‍ നായരുടെ രഹസ്യമൊഴി കൂടി പുറത്തുവരുമ്പോള്‍ രാജിയല്ലാതെ വേറെ വഴിയില്ലാതാകും. കേരളത്തിലെ രാഷ്ട്രിയ പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി ഇന്നലെ കൊച്ചിയില്‍ വ്യക്തമാക്കി. അതോടെ ഹൈക്കമാന്‍ണ്ടിന്റെ ഭാഗത്തു നിന്ന് യാതൊരു പിന്തുണയും മുഖ്യമന്ത്രിക്ക് ലഭിക്കില്ലെന്ന് ഉറപ്പായി.
അതേസമയം ഉമ്മന്‍ചാണ്ടിയെ രാജിവയ്‌പ്പിക്കുകമാത്രമാണ് സി.പി.എമ്മിന്റെ ലക്ഷ്യം. അതിനു ശേഷം സോളാര്‍ വലിയ വിവാദമാക്കണ്ടെന്നാണ് തീരുമാനം. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ കെ.എം.മാണിയേം കുഞ്ഞാലിക്കുട്ടിയേം പോലുള്ള മുതിര്‍ന്ന നേതാക്കളെ നിയന്ത്രിക്കാനുള്ള തന്ത്രങ്ങളൊന്നും അദ്ദേഹത്തിനില്ലെന്ന് സി.പി.എമ്മിന് നന്നായി അറിയാം. ഘടകക്ഷികളും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പും പോരിനിറങ്ങുന്നതോടെ രമേശിനെ താമസിക്കാതെ കെട്ടുകെട്ടിക്കാം എന്നാണ് സി.പി.എമ്മിന്റെയും ഇടത് മുന്നണിയുടെയും കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha