നൃത്തമാടി ടി വി കണ്ട് സരിത-ശാലുമാര്‍ ആഘോഷത്തില്‍

സര്‍ക്കാരും ഉമ്മന്‍ചാണ്ടിയും വേദന കടിച്ചമര്‍ത്തുമ്പോള്‍ അട്ടക്കുളങ്ങര സബ്‌ജയിലില്‍ രണ്ട് സ്‌ത്രീകള്‍ ആനന്ദനൃത്തമാടുന്നു.
ശാലുവും സരിതയും വെക്കേഷന്‍ ആഘോഷിക്കുകയാണ് ജയിലില്‍.
സരിതാനായര്‍ക്കുളള ഏക പരാതിയും കഴിഞ്ഞദിവസം പരിഹരിക്കപ്പെട്ടു. സരിതക്ക് അനുവദിച്ചിരുന്ന മുറിയിലുണ്ടായിരുന്നത് ടേബിള്‍ ഫാനായിരുന്നു. വേണ്ടത്ര കാറ്റുകിട്ടുന്നില്ലെന്ന സരിതയുടെ പരാതി പരിഹരിച്ചത് സീലിംഗ് ഫാനുള്ള മുറി അനുവദിച്ചുകൊണ്ടായിരുന്നു.
ശാലുമേനോന്‍ സെല്ലില്‍ നൃത്തമാടിയാണ് സമയം പോക്കുന്നത്. ഇന്നല്ലെങ്കില്‍ നാളെ കേസുകള്‍ തീരുമെന്നും ശരീരകാന്തി ചോര്‍ന്നു പോയാല്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും ശാലുവിനറിയാം. തടവുകാര്‍ക്ക് ലഭിക്കുന്ന വിശ്രമവേള മുഴുവന്‍ ശാലു നൃത്തമാടുന്നു. ചലച്ചിത്രതാരത്തിന്റെ നടനം സൗജന്യമായി ആസ്വദിക്കാന്‍ ജയിലര്‍മാര്‍ ഉള്‍പ്പെടെ വന്‍സംഘമാണ് കാത്തുനില്‍ക്കുന്നത്. ശാലുവിന്റെ ശരീരവടിവും നൃത്ത ചലനങ്ങളും കാണാന്‍ സാധിക്കുന്നത് തങ്ങളുടെ ഭാഗ്യമാണെന്നാണ് ചില ഉദ്യോഗസ്ഥര്‍ അടക്കം പറയുന്നത്.
നേതാക്കളെയെല്ലാം ഒറ്റയടിക്ക് രക്ഷിച്ച സരിത വൈകാതെ പുറത്തിറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. രഹസ്യമൊഴി പരസ്യമാക്കിയതിലൂടെ സരിതയ്‌ക്ക് ലഭിച്ച വാഗ്‌ദാനം മാപ്പുസാക്ഷിയാക്കാം എന്നതായിരുന്നു.
സരിതയും ശാലുവും ടെലിവിഷന്‍ കാണുന്നുണ്ട്. തങ്ങളെചുറ്റിപറ്റി കേരളത്തിലുണ്ടായികൊണ്ടിരിക്കുന്ന വിവാദങ്ങളും ഉപരോധങ്ങളും ഇവര്‍ കൗതുകത്തോടെയാണ് കാണുന്നത്. എന്നാല്‍ ഇവര്‍ പരസ്‌പരം കണ്ടാല്‍ മിണ്ടുകയില്ലെന്നുമാത്രം.
https://www.facebook.com/Malayalivartha