കാര്യങ്ങള്‍ ഇപ്പം ശരിയാക്കിത്തരാം.. തോട്ടം തൊഴിലാളികളുടെ ഘാതകനാകുന്നത് ഘടകകക്ഷി മന്ത്രി

തോട്ടം തൊഴിലാളികളുടെ സമരം പിന്‍വലിക്കാന്‍ തടസ്സം നില്‍ക്കുന്നത് ഘടകകക്ഷിയുടെ മന്ത്രിയാണെന്ന് സൂചന. തൊഴിലാളികള്‍ക്ക് ദിവസക്കൂലി 500 രൂപ നല്‍കണമെന്ന ആവശ്യം നടപ്പിലാക്കാതിരിക്കാന്‍ ചരടു വലിക്കുന്നത് മന്ത്രിയാണെന്നാണ് അറിയുന്നത്. നാലാം തവണയാണ് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചേരുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരാനിരിക്കുകയാണ്.
തൊഴിലാളികളുടെ വിഷയം പരിഗണിക്കുന്ന മന്ത്രി തന്നെയാണ് അവരുടെ ജീവിതവഴിയില്‍ തടസ്സം നില്‍ക്കുന്നത്. സംസ്ഥാന മന്ത്രി സഭയിലെ ചില പ്രമുഖട മന്ത്രിമാരെ കണ്ണന്‍ദേവന്‍ കമ്പനി ചാക്കിട്ടു കഴിഞ്ഞു. ചാക്കില്‍ എങ്ങനെയാണ് മന്ത്രിയെ കയറ്റിയതെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. തൊഴിലാളി പ്രശ്‌നങ്ങള്‍ രമ്യമായി പറഞ്ഞു തീര്‍ക്കേണ്ട മന്ത്രി എന്നും തൊഴിലാളികള്‍ക്കെതിരെയാണ് നിലകൊണ്ടിട്ടുള്ളത്. നേരത്തെ സ്വകാര്യാശുപത്രികളിലെയും സ്വകാര്യ വിദ്യാലയങ്ങളിലെയും ജീവനക്കാര്‍ക്ക് മിനിമം വേതനം നല്‍കുന്നതിനെയും മന്ത്രി എതിര്‍ത്തിരുന്നു.
രാജ്യത്തെ സമ്പന്ന വര്‍ഗത്തിന്റെ പ്രതിനിധിയാണ് വകുപ്പു മന്ത്രി. സംസ്ഥാനത്തിന് അകത്തും പുറത്തും അദ്ദേഹത്തിന്റെ ബിസിനസുണ്ട്. മുതലാളിമാരില്‍ ഏറെ പേരും അദ്ദേഹത്തിന് വേണ്ടപ്പെട്ടവരാണ്. മന്ത്രി രംഗത്തുള്ള കാലമത്രയും തങ്ങള്‍ക്ക് പേടിക്കേണ്ടതില്ലെന്നാണ് തോട്ടം ഉടമകളുടെ നിലപാട്.
കണ്ണന്‍ദേവന്‍ കമ്പനി അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയതിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെയും മന്ത്രി രംഗത്തു വന്നിരുന്നു. തോട്ടം ഉടമകളെ ബുദ്ധിമുട്ടിച്ചാല്‍ അവര്‍ തോട്ടം പൂട്ടി സ്ഥലം വിടുമെന്നു വരെ അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. തോട്ടം ഉടമകളുമായി മുഖ്യമന്ത്രിക്കും അടുപ്പമുണ്ടെങ്കിലും അദ്ദേഹം ഉടകള്‍ക്കുവേണ്ടി പരസ്യമായി നിലപാടെടുക്കുകയില്ല. ഇമേജിന്റെ കാര്യത്തില്‍ ശ്രദ്ധാലുവാണ് ഉമ്മന്‍ചാണ്ടി.
ആരെയും പിണക്കാത്ത ഒരു തീരുമാനത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ കാത്തിരിക്കുന്നത്. ആരോപണ വിധേയനായ മന്ത്രി ഇന്നത്തെ ചര്‍ച്ചയിലും പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചക്ക് തിരിക്കും മുമ്പ് തോട്ടം ഉടമകള്‍ മന്ത്രിയുമായി ചര്‍ച്ച നടത്തുന്നത് പതിവാണ്. തോട്ടം ഉടമകള്‍ നല്‍കുന്ന നോട്ടാണ് മന്ത്രി ചര്‍ച്ചകളില്‍ കൊണ്ടു വന്ന് വായിക്കുന്നതെന്നും ആക്ഷേപമുണ്ട്. ചില തൊഴിലാളി യൂണിയനുകളുടെ സഹായവും മന്ത്രിക്ക് ലഭിക്കുന്നുണ്ടെന്നാണ് വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha