സപ്ലൈക്കോയില്‍ തോറ്റതിന് ഇവിടെ പണി തരും: ഇനി സസ്‌പെന്‍ഷന്‍, കോടതി, കേസ്, വഴക്ക്

കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനോട് കളിച്ച ടോമിന്‍ ജെ തച്ചങ്കരിക്ക് ഒടുവില്‍ പണി കിട്ടി. തച്ചങ്കരിയെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാനാണ് ആഭ്യന്തരവകുപ്പ് ആലോചിക്കുന്നത്. എത്രയും വേഗം തച്ചങ്കരിക്ക് പണി നല്‍കാനാണ് ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം. ഇതിന് മുഖ്യമന്ത്രി തടയിട്ടാല്‍ ഹൈക്കോടതിയില്‍ ആരെയെങ്കിലും കൊണ്ട് ഹര്‍ജി നല്‍കി പണി കൊടുക്കാനും രമേശ് ആലോചിക്കുന്നു.
തനിക്കും തന്റെ ഗ്രൂപ്പുകാരനുമായ മന്ത്രി സിഎന്‍ ബാലകൃഷ്ണനുമെതിരെ തച്ചങ്കരി നടത്തിയ നീക്കങ്ങള്‍ രമേശ് ചെന്നിത്തലയെ വല്ലാതെ പ്രകോപിപ്പിച്ചു. സിഎന്‍ ബാലകൃഷ്ണനു വേണ്ടി ആഭ്യന്തരമന്ത്രി തന്നെ ബലിയാടാക്കുന്നുണ്ടെന്നു വരെ തച്ചങ്കരി കടത്തി പറഞ്ഞു. തച്ചങ്കരിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
തച്ചങ്കരിയുടെ ഭാര്യയ്ക്ക് 80 ശതമാനം ഓഹരിയുള്ള എപിജെ ഡെവലപേഴ്‌സിനെതിരെ നടക്കുന്ന അന്വേഷണം പൂര്‍ത്തിയായതായും സര്‍ക്കാര്‍ ഹൈക്കോടതിയുടെ അറിയിപ്പു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തച്ചങ്കരിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തച്ചങ്കരി തന്നെ വാരാപ്പുഴ പറവൂര്‍ സ്ത്രീധനപീഡന കേസില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് കന്യാകുമാരി സ്വദേശി മണികണ്ഠനാണ് ഹൈക്കോടതിയിലെത്തിയത്.
കോണ്‍ഗ്രസിലെ എ വിഭാഗവും സിപിഎമ്മിലെ ഔദ്യോഗിക വിഭാഗവുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് ടോമിന്‍ ജെ തച്ചങ്കരി. ടോമിനെ ഉപയോഗിച്ച് പല രാഷ്ട്രീയ നേതാക്കളും വിവിധ ഘട്ടങ്ങളില്‍ പലര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. അതിനിടെയാണ് കണ്‍സ്യൂമര്‍ഫെഡ് എംഡിയായി നല്ല പിള്ള ചമയാന്‍ തച്ചങ്കരി തീരുമാനിച്ചത്. കണ്‍സ്യൂമര്‍ഫെഡില്‍ തച്ചങ്കരിയെ നിയമിക്കാന്‍ സിഎന്‍ ബാലകൃഷ്ണന്‍ തയ്യാറായതു തന്നെ അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ടാണ്. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്.
തച്ചങ്കരിക്കു വേണ്ടി ചില മത മേലധ്യക്ഷന്‍മാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി അദ്ദേഹത്തിനെ അനുകൂലിച്ച് രംഗത്തെത്തിയത്. ഉമ്മന്‍ചാണ്ടിക്ക് മാത്രമല്ല എ ഗ്രൂപ്പ് നേതാവായ എറണാകുളം ജില്ലയിലെ എംഎല്‍എയ്ക്കും തച്ചങ്കരിയുമായി അടുത്ത ബന്ധമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha