ക്യാന്‍സര്‍ കൊണ്ട് നട്ടം തിരിയുന്ന ഇന്ത്യ, ശ്രീനിവാസന്‍ പറയണം മറുപടി; ആ 13 പേരില്‍ ഒരാള്‍ ഇന്ത്യാക്കാരന്‍

പുതുതായി കാന്‍സര്‍ രോഗം സ്ഥിതീകരിക്കുന്ന 13 പേരില്‍ ഒരാള്‍ ഇന്ത്യാക്കാരനാണെന്ന് യുഎസ് ഏജന്‍സിയായ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെളിപ്പെടുത്തല്‍. മാത്രവുമല്ല കാന്‍സര്‍ രോഗം ബാധിച്ച് മരിക്കുന്നവരിലും ഇന്ത്യാക്കാരാണ് കൂടുതല്‍.
18 ലക്ഷം കാന്‍സര്‍ ബാധിതരാണ് ഇന്ത്യയിലുള്ളത്. മാറിടം, കഴുത്ത്, വായ എന്നിവിടങ്ങളില്‍ ബാധിക്കുന്ന കാന്‍സറുകളാണ് ഇന്ത്യയില്‍ കൂടുതലും കാണുന്നത്. 70 മുതല്‍ 80 ശതമാനം വരെയുള്ള ഇന്ത്യയിലെ കാന്‍സര്‍ ബാധിതര്‍ വൈകിയാണ് വൈദ്യസഹായം തേടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. യുഎസ് ആരോഗ്യ മന്ത്രാലയത്തിനു കീഴിലാണ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുന്നത്.
രാജ്യത്ത് കൂടുതല്‍ കാന്‍സര്‍ സെന്ററുകള്‍ വേണമെന്ന് യു എസ് മന്ത്രാലയം വാദിക്കുന്നു. കൂടുതല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരും വേണം. 1059 റേഡിയേഷന്‍ യൂണിറ്റുകളെങ്കിലും ഇന്ത്യയില്‍ വേണമെന്നാണ് യുഎസ് നിര്‍ദ്ദേശം. 412 ആശുപത്രികളാണ് രാജ്യത്ത് കാന്‍സര്‍ ചികിത്സയ്ക്ക് നിലവിലുള്ളത്. ആരോഗ്യമേഖലയിലേക്കുള്ള ഫണ്ട് ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യ പിന്നിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് ചലച്ചിത്രതാരം ശ്രീനിവാസന്‍ അറിയേണ്ടതാണ്. രാജ്യത്ത് കാന്‍സര്‍ സെന്ററുകള്‍ വര്‍ദ്ധിക്കുന്നതിനെതിരാണ് ശ്രീനിവാസന്‍ . കൊച്ചി കാന്‍സര്‍ സെന്ററിനെതിരെ ശ്രീനിവാസന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
കാന്‍സര്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം ഭക്ഷണപദാര്‍ത്ഥങ്ങളിലെ വിഷമാണ്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നി്ന്നും കേരളത്തിലെത്തുന്ന പച്ചക്കറികള്‍ വിഷമയമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇതിനെതിരെ വടിയെടുത്ത ഉടനെ അതിനെ തളയ്ക്കുകയായിരുന്നു കേരള സര്‍ക്കാര്‍.
ലക്കും ലഗാനുമില്ലാതെ കാന്‍സര്‍ രോഗം വര്‍ദ്ധിക്കുമ്പോഴും കേരളത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമാണ്. രോഗം വന്നാല്‍ ചികിത്സിക്കാന്‍ സാധാരണക്കാര്‍ക്ക് പണവുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























