എല്ലാത്തിനേം ഒരുപോലെ പ്രസവിച്ചാല്‍ ഇങ്ങിനിരിക്കും

ഒരിക്കല്‍ കതിര്‍മണ്ഡപം എന്ന സിനിമയില്‍ നിന്ന് കല്‍പനയെ ഒഴിവാക്കി, കാരണം മറ്റൊന്നുമല്ല, നായികയായ ഉര്‍വശിയുടെ ഛായ കല്‍പ്പനയ്ക്കുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. അതോടെ കല്‍പന അമ്മയോട് പറഞ്ഞു:എല്ലാത്തിനേം ഒരുപോലെ പ്രസവിച്ചാല്‍ ഇങ്ങിനിരിക്കും. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും തമാശയേ കല്‍പ്പനയുടെ വായില്‍ നിന്ന് വരൂ. ജഗതിയും ഇന്നസെന്റും സിനിമയില്‍ നിന്ന് മാറി നിന്നപ്പോഴും കല്‍പ്പനയ്ക്കാണ് നഷ്ടം സംഭവിച്ചത്. അവരുടെ ജോഡിയായാണല്ലോ മിക്ക സിനിമകളിലും കല്‍പ്പന തിളങ്ങിയത്. പിന്നീട് കേരള കഫേയിലെ ബ്രിഡ്ജ് ചെയ്തതോടെ സീരിയസ് വേഷങ്ങള്‍ തേടിയെത്തി. സ്പിരിറ്റ്, ഇന്ത്യന്‍ റുപ്പി, തനിച്ചല്ല ഞാന്‍ അങ്ങനെ നിരവധി സിനിമകള്‍.
നര്‍മബോധം അമ്മയില്‍ നിന്നാണ് ഉര്‍വശിക്ക് ലഭിച്ചത്. അമ്മയെ കുന്തി എന്നാണ് കല്‍പ്പന കുറേക്കാലമായി വിളിച്ചിരുന്നതെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. മൂന്ന് പെണ്‍മക്കളും പേരും പ്രശസ്തിയും നേടി. അമ്മ ആഗ്രഹിച്ചപോലെ കലാകാരികളുമായി. പക്ഷെ, ആര്‍ക്കും നല്ല കുടുംബജീവിതം ലഭിക്കാത്തതില്‍ അവര്‍ക്ക് വിഷമമുണ്ടായിരുന്നു. മക്കളെ കുറിച്ചോര്‍ത്ത് വിഷമിക്കാന്‍ വിധിച്ച അമ്മയായിരുന്നു അവര്‍. അവസാനം മകളുടെ മകളെയും നോക്കേണ്ട അവസ്ഥയിലായി.
അനിലുമായി അസ്വാരസ്യം തുടങ്ങിയപ്പോഴൊന്നും കല്‍പ്പന അമ്മയോട് കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് അവര്‍ കല്‍പ്പനയോട് പറഞ്ഞു മോളെ അഭിനയം സിനിമയില്‍ മതി ജീവിതത്തില്‍ വേണ്ടെന്ന്. അതോടെ കല്‍പ്പന അമ്മയുമായും മകളുമായും സംസാരിച്ചു. അങ്ങനെയാണ് അനിലുമായുള്ള ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha