ടാ അവനെ വിടെടാ..അവന്‍ പാവമാടാ...കൊല്ലപ്പെട്ട ഷബീറിന്റെ കൂട്ടുകാരന്‍ ബാലുവിനായി പ്രാര്‍ത്ഥിച്ച് വക്കം ഗ്രാമം

ടാ അവനെ വിടെടാ...ടാവിടെടാ...അവനെ കൊല്ലല്ലേ.... അവന്‍ പാവമാട പറഞ്ഞ് തീരുംമുമ്പ് ബാലുവിന്റെ തലയ്ക്ക് അടികിട്ടി ബോധം പോയി. കൊലയാളി യുവാക്കളുടെ അടിയേറ്റ് മരിച്ച ഷബീറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വക്കം പത്മാ മന്ദിരത്തില്‍ ഉണ്ണിക്കൃഷ്ണന്‍ (ബാലു 23) അടിയേറ്റ് അതീവഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബലുവിന്റെ ജീവനുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് നാട്ടുകാരും വീട്ടുകാരും. ഇവര്‍ക്ക് സര്‍വ പിന്തുണയുമായി സോഷ്യല്‍മീഡിയയും രംഗത്തുണ്ട്.
ബൈക്കിലെത്തിയ യുവാക്കളില്‍ ഒരാളെ നാലംഗ സംഘം റോഡില്‍ തടഞ്ഞുനിറുത്തി കാറ്റാടിക്കഴയും കുറുവടികളുമുപയോഗിച്ച് പട്ടാപ്പകല്‍ അടിച്ചുകൊന്നതിന് പിന്നില്‍ വ്യക്തി വൈരാഗ്യം തന്നെയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആറ്റിങ്ങല്‍ വക്കം മണക്കാട് വീട്ടില്‍ ഷബീറിന്റെ (27) കൊലപാതകികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. വക്കം സ്വദേശി വിനായക് ആണ് പൊലീസ് പിടിയിലായത്.
ഒരു വര്‍ഷം മുന്‍പ് വക്കത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ വാലില്‍ പിടിച്ചതുമായി ബന്ധപ്പെട്ട് ചിലരുമായി ഷബീറും ഉണ്ണിക്കൃഷ്ണനും മറ്റ് രണ്ട് സുഹൃത്തുക്കളും വഴക്കിട്ടിരുന്നു. അന്ന് പൊലീസ് കേസെടുക്കുകയും ഇരു സംഘങ്ങളെയും രമ്യതയിലാക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷവും പലപ്പോഴും ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നു. രണ്ടു ദിവസം മുന്‍പ് അക്രമിസംഘത്തിലെ ഒരാളുടെ വീട്ടില്‍ ഷബീറും സംഘവും കല്ലെറിയുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്‌തെന്നും ഇതിലെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ വക്കം തോപ്പിക്കവിളാകം റെയില്‍വേ ഗേറ്റിന് സമീപത്തായിരുന്നു ആക്രമണം. ആക്രമണ ദൃശ്യങ്ങള്‍ നാട്ടുകാരിലൊരാള്‍ മൊബൈലില്‍ ചിത്രീകരിച്ച് വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യമാദ്ധ്യമങ്ങളില്‍ ആക്രമണ രംഗങ്ങള്‍ എത്തിയതോടെയാണ് കൊലപാകത്തിന്റെ ക്രൂരത ചര്‍ച്ചയായത്. ദൃശ്യങ്ങളില്‍നിന്ന് അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വക്കം, കടയ്ക്കാവൂര്‍ സ്വദേശികളായ സന്തോഷ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. ഇവരില്‍ മൂന്നുപേര്‍ കൂലിപ്പണിക്കാരും ഒരാള്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനുമാണ്. പ്രതികളെ പിടികൂടാന്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്പി പ്രതാപന്‍നായരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം തെരച്ചില്‍ ആരംഭിച്ചതായി റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദ് പറഞ്ഞു.
നിലയ്ക്കാമുക്കില്‍ നിന്ന് വക്കത്തേക്ക് ബൈക്കില്‍ വരികയായിരുന്ന ഷബീറിനെയും ഉണ്ണിക്കൃഷ്ണനെയും അക്രമിസംഘം തോപ്പിക്കവിളാകം റെയില്‍വേ ഗേറ്റിനടുത്ത് തടഞ്ഞുനിറുത്തി. ഉണ്ണിക്കൃഷ്ണനെ അടിച്ചുവീഴ്ത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷബീറിനെ പിടികൂടി തൊട്ടടുത്ത പെട്ടിക്കടയുടെ തട്ട് താങ്ങിനിറുത്തിയിരുന്ന കാറ്റാടിക്കഴയെടുത്ത് അക്രമികളിലൊരാള്‍ തലയ്ക്ക് അടിച്ചു. റോഡില്‍ വീണ ഷബീറിന്റെ ഇരുകാലുകളും ഒരാള്‍ പിടിച്ചുവച്ചു. മറ്റൊരാള്‍ തുരുതുരെ അടിച്ചൊടിച്ചു. ബോധരഹിതനായ ഷബീറിനെ അടിച്ചും ചവിട്ടിയും ഇടിച്ചും മിനിട്ടുകളോളം മൃഗീയമായി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് ഉണ്ണിക്കൃഷ്ണനെയും ക്രൂരമായി മര്‍ദ്ദിച്ചു.
ഈ സമയത്ത് ലെവല്‍ക്രോസില്‍ നിറുത്തിയിട്ട ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരില്‍ ചിലര്‍ അക്രമം കണ്ട് ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. മൃതപ്രായരായ ഇരുവരെയും ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ ഷബീര്‍ മരിച്ചു.
ആലംകോട്ടെ മത്സ്യമൊത്തക്കച്ചവട കേന്ദ്രത്തില്‍ കമ്മിഷന്‍ ഏജന്റാണ് മരിച്ച ഷബീര്‍. സക്കീര്‍ ഹുസൈന്‍ പിതാവും നസീമ മാതാവുമാണ്. ഷെമീര്‍, ഷജീര്‍ എന്നിവര്‍ സഹോദരങ്ങള്‍. ഷബീറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha