സുധീരന്‍ മുഖ്യമന്ത്രി പദത്തിലേക്ക്... അഴിമതിയില്‍ നിന്നും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയുന്നത് സുധീരനു മാത്രമാണെന്ന് ഹൈക്കമാന്റ്

ഉമ്മന്‍ചാണ്ടിക്കുശേഷം ചെന്നിത്തലയും ആരോപണവിധേയനായതോടെ വിഎം സുധീരന്റെ സാധ്യത തെളിയുന്നു. ഇരുനേതാക്കളും ആരോപണ വിധേയരായതോടെ അഴിമതിയില്‍ നിന്നും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയുന്നത് സുധീരനു മാത്രമാണെന്ന് ഹൈക്കമാന്റ് കരുതുന്നു.
എ ഗ്രൂപ്പ് നേതാക്കളെല്ലാം ആരോപണത്തില്‍ അകപ്പെട്ടിരിക്കുന്നു. എ ഗ്രൂപ്പ് നേതാക്കളുടെ വഴിവിട്ട ബന്ധങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് എന്നാണ് ഹൈക്കമാന്റിന്റെ കണ്ടെത്തല്‍. സാമ്പത്തിക ആരോപണങ്ങളില്‍ ഒരിക്കല്‍ പോലും വീണു പോയിട്ടില്ലാത്ത വിഎം സുധീരനെ മുന്നില്‍ നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നു തന്നെയാണ് എ കെ ആന്റണി ഹൈക്കമാന്റിനെ ഉപദേശിച്ചിരിക്കുന്നത്.
നേതൃമാറ്റമെന്ന അജണ്ട നടപ്പിലാക്കാനുള്ള തീരുമാനം എടുത്തിരിക്കെയാണ് വെള്ളിടി പോലെ രമേശ് ചെന്നിത്തലയുടെ തലയില്‍ ബിജുരമേശിന്റെ അഗ്നിപാശം വന്നു പതിച്ചത്, രമേശ് ചെന്നിത്തലയ്‌ക്കെതിരെയുണ്ടായ ആരോപണത്തില്‍ ഏറെ സന്തോഷിക്കുന്നത് എ ഗ്രൂപ്പാണ്,
രണ്ട് നേതാക്കളും ആരോപണ വിധേയനായതോടെ സുധീരന്‍ സ്വന്തം നിലയില്‍ നേതൃത്വം പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങി കഴിഞ്ഞു. അധികാരം ഉള്ളിടത്ത് ഉറച്ചു നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ പതിവ്. ജനരക്ഷായാത്രയുടെ ഭാഗമായി കോണ്‍ഗ്രസ് കൂട്ടായ്മകള്‍ സംഘടിപ്പിച്ച് കൂടുതല്‍ കരുത്തനായി മാറിയിരിക്കുകയാണ്.
എ.കെ ആന്റണിയാണ് സുധീരനു വേണ്ടി ഡല്‍ഹിയില്‍ ചരടു വലിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിന്റെ ഏറ്റവും വലിയ നേട്ടം ചടുലതയും ദൗര്‍ബല്യം അഴിമതിയുമാണെന്നാണ് ആന്റണി കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha