ബാബുവിന്റെ മന്ത്രി പദം വീണ്ടും തുലാസില്‍

എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ ഭാവി വീണ്ടും തുലാസില്‍. 10 ദിവസത്തിനകം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് വിജിലന്‍സിന് അനുസരിച്ചേ മതിയാകൂ. ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് മാത്രമാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തത്.
കെ ബാബുവിന്റെ സമയദോഷം പോലെ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്എസ് വാസന്‍ സര്‍വീസില്‍ തിരിച്ചെത്തി. വാസനോട് രാജി പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചത് ഹൈക്കോടതിയാണ്. ജസ്റ്റിസ് ഉബൈദിന്റെ ചില നിരീക്ഷണങ്ങളില്‍ അമര്‍ഷം പ്രകടിപ്പിച്ചാണ് വാസന്‍ രാജി നല്‍കിയത്. എന്നാല്‍ അത് പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയതായി ചീഫ് ജസ്റ്റിസ് മനസിലാക്കിയിരുന്നു, തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശാനുസരണമാണ് സ്വയം വിരമിക്കലില്‍ നിന്നും ഒഴിവാകാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ വിജിലന്‍സ് ജഡ്ജിയോട് ആവശ്യപ്പെട്ടത്.
എന്നാല്‍ മുന്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ ഒരിക്കലും വിജിലന്‍സ് ജഡ്ജിക്ക് കഴിയുകയില്ല. ഒരാള്‍ക്കെതിരെ ആരോപണം വരുമ്പോള്‍ അയാള്‍ എത്ര വലിയവനായാലും അന്വേഷണം നടത്താതിരിക്കാനാവില്ല, പ്രത്യേകിച്ച് കീഴ് കോടതികള്‍ക്ക്. എന്നാല്‍ ഹൈക്കോടതിയില്‍ നടക്കുന്നത് വിചിത്രമായ സംഭവങ്ങളാണ്.
കെ ബാബുവിനെതിരെ നല്‍കിയ ഹര്‍ജി ലോകായുക്തയിലെ ബെഞ്ച്ക്ലര്‍ക്ക് കീറി കളഞ്ഞെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത പിസി ജോസഫ് ആരോപണം ഉന്നയിച്ചിരുന്നു. ഇതാണ് തൃശൂര്‍ വിജിലന്‍സ് കോടതിയെ പ്രകോപിപ്പിച്ചത്. നാട്ടില്‍ സമാധാനം ആഗ്രഹിക്കുന്നവരുണ്ടെന്നും ലോകായുക്തയാണ് അവസാന അഭയമെങ്കില്‍ എന്തിനാണ് വിജിലന്‍സെന്നും കോടതി ചോദിക്കാന്‍ ഇടയായത് ഈ പശ്ചാത്തലത്തിലാണ്.
കെ ബാബുവിന്റെ മടങ്ങി വരവ് ആഘോഷപൂര്‍വ്വമായിരുന്നു. കെ എം മാണിയാകട്ടെ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലാണ്. ഉമ്മന്‍ചാണ്ടിയുടെ നാറിയ മന്ത്രിസഭയിലെത്തി ഇപ്പോഴുളള ഇമേജ് കൂടി കളഞ്ഞു കുളിക്കാന്‍ അദ്ദേഹം തയ്യാറല്ല. എക്‌സൈസുമായി യാതൊരു ബന്ധവുമില്ലാത്ത കെഎം മാണിയെ കോഴയില്‍ കുരുക്കിയവര്‍ വീണ്ടും മന്ത്രിയായി കസേരയുടെ സുഖം ആവോളം ആസ്വദിക്കുന്നു,
വിജിലന്‍സ് ജഡ്ജി പ്രകോപിതനാണ്. ജഡ്ജിയുടെ ശവമഞ്ചഘോഷയാത്ര നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരാണ് യഥാര്‍ത്ഥത്തില്‍ കെ ബാബുവിനെ വെള്ളത്തിലാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha