പാവാട വന്നത് ഉത്രാട രാത്രിയില്‍ നിന്നോ

പൃഥ്വിരാജിന്റെ പാവാടയ്ക്ക് പ്രചോദനമായത് ബാലചന്ദ്രമേനോന്റെ ഉത്രാട രാത്രി. പഴയകാലത്തെ ചില സിനിമകളില്‍ നടിമാരെ പറ്റിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പാവാട ഒരുക്കിയിരിക്കുന്നത്. ഉത്രാട രാത്രി എന്ന സിനിമയ്ക്ക് വേണ്ടി നടി ശോഭ കുളിമുറിയില്‍ കുളിക്കുമ്പോള്‍ ശശി എന്ന നടന്‍ പാട്ടും പാടി എത്തി നോക്കിയിട്ട് പോകുന്ന രംഗം ചിത്രീകരിച്ചിരുന്നു. എന്നാല്‍ തിയറ്ററില്‍ ഈ രംഗം കാണുന്നത് വളരെ മോശമായാണ്. ശോഭയുടെ രൂപ സാദൃശ്യമുള്ള നടി കുളിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഇത് നടി ഇന്നും അറിഞ്ഞിട്ടില്ല. ഇതു പോലുള്ള നിരവധി സംഭവങ്ങള്‍ സിനിമയ്ക്ക് പ്രചോദനമായി.
പാവാട വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴാണ് സിനിമാ പ്രവര്‍ത്തകരുടെ ഇടയില്‍ ഇക്കാര്യം ചര്‍ച്ചയായത്. ബാല ചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഉത്രാട രാത്രി വലിയ വിജയമായിരുന്നു. മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ചിത്രം നേടി. പുന്നാപുരം കോട്ട എന്ന ചിത്രത്തില്‍ വിജയശ്രീ കുളിക്കുന്നതിനിടെ മാറിലെ തുണി അഴിഞ്ഞ് പോയ രംഗം അവരറിയാതെ പകര്‍ത്തിയത് മുമ്പ് വിവാദമായിരുന്നു. ഇതിനെ അധാരമാക്കി ജയരാജ് നായിക എന്ന സിനിമയും ചെയ്തിരുന്നു.
പാവാടയില്‍ അനൂപ്‌മേനോന്റെ കഥാപാത്രം മദ്യപിച്ച് ബോധം കെടുമ്പോള്‍ ബാറില്‍ ബില്ല് ഒപ്പിട്ട് കൊടുക്കുന്ന സീനുണ്ട്. ഇത് തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ സ്വന്തം പിതാവിന്റെ ജീവിതത്തില്‍ നിന്ന് പകര്‍ത്തിയതാണ്. പക്ഷെ, ഇക്കാര്യം മണിയന്‍പിള്ള രാജുവിനോട് പറഞ്ഞില്ല. പറഞ്ഞാല്‍ അത് ഉള്‍പ്പെടുത്താന്‍ അദ്ദേഹം സമ്മതിക്കുമായിരുന്നില്ല. അത്രയ്ക്ക് നല്ല മനുഷ്യനാണ് മണിയന്‍പിള്ള രാജു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha