സിപിഎം കളി തുടങ്ങി; കുട പിടിച്ച് റവന്യൂ വകുപ്പും

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ചെറുകിട കര്‍ഷകരെ സര്‍ക്കാരിന് എതിരാക്കാന്‍ സിപിഎമ്മിന്റെ ഗൂഢ നീക്കം. സിപിഎം നീക്കത്തിന് മന്ത്രി അടൂര്‍പ്രകാശും റവന്യൂ വകുപ്പും കുട പിടിക്കുന്നു.
കാര്‍ഷിക ഭൂമിയിന്‍ മേലുള്ള നികുതി 2015-ല്‍ കേരള സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. നികുതി വരുമാനം കുറഞ്ഞ് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴായിരുന്നു ഇത്. തുടര്‍ന്ന് നിയമസഭയില്‍ റോഷി അഗസ്റ്റിന്‍ എം എല്‍ എ കൊണ്ടു വന്ന ശ്രദ്ധക്ഷണിക്കലിനെ തുടര്‍ന്ന് ചെറുകിട കര്‍ഷകരുടെ 2 ഹെക്ടര്‍ വരെയുള്ള ഭൂമിക്ക് നികുതി പഴയപടിയാക്കാന്‍ കെ എം മാണി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവും ഇറക്കി. എന്നാല്‍ നിയമസഭയില്‍ ബില്‍ പാസാക്കാനായില്ല. തുടര്‍ന്ന് കെ എം മാണി തന്നെ ഓര്‍ഡിനന്‍സ് വീണ്ടും പുറത്തിറക്കി. ഇതിനിടയില്‍ കെ എം മാണി മന്ത്രി സ്ഥാനത്ത് നിന്നും പോയി.
എന്നാല്‍ പുതിയ ഓര്‍ഡിനന്‍സ് നടപ്പിലാക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ വിസമ്മതിച്ചു. കോട്ടയം, ഇടുക്കി തുടങ്ങിയ കര്‍ഷക ഭൂരിപക്ഷ മേഖലകളിലാണ് ഓര്‍ഡിനന്‍സ് നടപ്പിലാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വിമുഖത. ഇവിടങ്ങളില്‍ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും സിപിഎം അനുഭാവികളാണ്.
റവന്യൂ ഉദ്യോഗസ്ഥര്‍ ഇപ്പോഴും വര്‍ദ്ധിപ്പിച്ച ഭൂകരമാണ് ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കുന്നത്. വര്‍ദ്ധിപ്പിച്ച കരം ഈടാക്കിയ കര്‍ഷകര്‍ക്ക് ഭൂമിയില്‍ കരം ഈടാക്കുമ്പോള്‍ കുറച്ചു നല്‍കണമെന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. എന്നാല്‍ കരം കുറച്ചു നല്‍കുന്നില്ലെന്ന് മാത്രമല്ല വര്‍ദ്ധിപ്പിച്ച കരം ഈടാക്കുകയും ചെയ്യുന്നു.
വിവരം കെ എം മാണി തന്നെ റവന്യൂ മന്ത്രിയെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഉദ്യോഗസ്ഥ തലത്തിലുള്ള സിപിഎം-വത്ക്കരണത്തെ ഒരു തരത്തിലും നേരിടാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാരിനു ഭയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha