കുഞ്ഞാലിക്കുട്ടി പ്രതിപക്ഷനേതാവായേക്കും

യു.ഡി.എഫിന്റെ പോക്ക് ഇങ്ങിനെയാണെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷനേതാവാകും. ആ സ്ഥിതിയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് കോണ്‍ഗ്രസിലെ രണ്ടാം നിര നേതാക്കളടക്കം വിലയിരുത്തുന്നു. മലപ്പുറത്ത് ലീഗ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ എല്‍.ഡി.എഫിനും ബി.ജെപിക്കും കഴിയില്ല. എന്നാല്‍ കോണ്‍ഗ്രസിലെയും മറ്റ് ഘടകക്ഷികളിലേയും പ്രമുഖനേതാക്കളടക്കം തോല്‍ക്കുമെന്ന് പരസ്യമായ രഹസ്യമാണ്.
പല മണ്ഡലങ്ങളിലും ഐയും എയും പരസ്പ്പരം കാല് വാരുമെന്നും ഉറപ്പായിട്ടുണ്ട്. ഗ്രൂപ്പ് പോരിന്റെ കാഠിന്യം സുധീരന്റെ യാത്രയിലും സോളാര്‍ കേസിലെ വെളിപ്പെടുത്തലുകളെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ നിന്നും വ്യക്തമാണ്. സരിതയുടെ വെളിപ്പെടുത്തലുകളും അഴിമതി ആരോപണങ്ങളും ജനങ്ങള്‍ക്ക് വിശ്വാസം വരുന്ന രീതിയില്‍ പ്രതിരോധിക്കാന്‍ മുന്നണിക്കോ നേതാക്കള്‍ക്കോ കഴിയുന്നില്ല. പല നേതാക്കളും പറയുന്നത് യുക്തിഭദ്രമല്ല.
മുഖ്യമന്ത്രിക്കും എ ഗ്രൂപ്പിനും എതിരെ സോളാറും അഴിമതിയും ശക്തമായപ്പോള്‍ പാര്‍ട്ടിയല്‍ ഐ ഗ്രൂപ്പ് ആധിപത്യം ഉറപ്പിക്കാന്‍ തുടങ്ങി. ഇത് മനസിലാക്കിയ എ ഗ്രൂപ്പ് ബിജുരമേശിനെ സ്വാധീനിച്ച് ചെന്നിത്തലയ്ക്കും ശിവകുമാറിനും എതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ഇത്തരത്തില്‍ പരസ്പ്പരം ചെളിവാരി എറിയുന്നതല്ലാതെ ജനങ്ങളെ കാര്യം പറഞ്ഞ് മനസിലാക്കാന്‍ ഒന്നും ചെയ്യുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha