കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു

സൂപ്പര്‍ഹിറ്റായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു. ടി.എസ് സുരേഷ് ബാബു തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍. മമ്മൂട്ടിയുമായി ഇക്കാര്യം സംസാരിച്ച് കഴിഞ്ഞു. തിരക്കഥാ രചന പുരോഗമിക്കുകയാണ്. സുരേഷ് ബാബു എന്ന സംവിധായകനെ വളര്‍ത്തിയത് മമ്മൂട്ടിയാണ്. കുറേക്കാലമായി സിനിമ ഇല്ലാതിരിക്കുന്ന സുരേഷ് ബാബുവിനെ സഹായിക്കാന്‍ കൂടിയാണ് മമ്മൂട്ടി ഈ പ്രോജക്ട് ചെയ്യുന്നത്. കുഞ്ഞച്ചനെ വീണ്ടും കൊണ്ടുവരാമെന്ന അഭിപ്രായം പറഞ്ഞതും താരം തന്നെയാണ്.
കോട്ടയം കുഞ്ഞച്ചന്‍, പ്രായിക്കര പാപ്പാന്‍ , കിഴക്കന്‍ പത്രോസ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, പാളയം അങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സുരേഷ് ബാബു. കൂടുതല്‍ സിനിമകളും മമ്മൂട്ടിയെ നായകനാക്കിയാണ് ഒരുക്കിയത്. ഇക്കൊല്ലം സി.ബി.ഐയുടെ അഞ്ചാം ഭാഗവും മമ്മൂട്ടി ചെയ്യുന്നുണ്ട്. അതിന് ശേഷമാവും കോട്ടയം കുഞ്ഞച്ചന്‍ തിയറ്ററുകളിലെത്തുക. അടുത്തിടെയായി രണ്ടാം ഭാഗം ചിത്രങ്ങള്‍ പല താരങ്ങളും ഒഴിവാക്കിയിരുന്നതാണ്. എന്നാല്‍ മമ്മൂട്ടി ആ ട്രന്‍ഡ് തിരിച്ച് കൊണ്ടുവരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha