ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയം... മന്ത്രിയൊന്നും അറിയുന്നില്ലേ ആവോ... തമ്മിലടിക്ക് ഒരു കുറവുമില്ല

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് പോലീസുകാരെ നിഷ്‌ക്രീയമാക്കി ക്രമസമാധാനനില തകര്‍ക്കാന്‍ സിപിഎം നീക്കം. കെ കരുണാകരന്റെ ശിഷ്യനാണെങ്കിലും രമേശ് ചെന്നിത്തലയ്ക്ക് ക്രമസമാധാനനില ഭദ്രമാക്കാനോ കുറ്റകൃത്യങ്ങള്‍ അടിച്ചമര്‍ത്താനോ കഴിയുന്നില്ല. ഒടുവില്‍ സംസ്ഥാനത്ത് ഗുണ്ടകള്‍ കാരണം ഉറങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് മനുഷ്യാവകാശ കമ്മീഷനും രംഗത്തെത്തി.
റ്റി.പി സെന്‍കുമാര്‍ പ്രഗല്ഭനായ ഉദ്യോഗസ്ഥനാണെങ്കിലും പോലീസ് അദ്ദേഹത്തിന്റെ കൈയില്‍ നില്‍ക്കുന്നില്ലെന്ന് തന്നെയാണ് അനുഭവം. വക്കത്ത് ഒരു ചെറുപ്പക്കാരനെ പട്ടാപകല്‍ റോഡിലിട്ട് ബീഹാര്‍ മോഡലില്‍ കൊല ചെയ്യുന്ന തരത്തില്‍ ക്രമസമാധാന പരിപാലനം താഴ്ന്നിരിക്കുന്നു.
എന്നാല്‍ ചില പൊട്ടകണക്കുകള്‍ നിരത്തി ഇതിനെ മന്ത്രി രമേശ് ചെന്നിത്തല പ്രതിരോധിക്കുമ്പോള്‍ ക്രമസമാധാന പരിപാലനത്തിന്റെ പുത്തന്‍ കാഴ്ചകള്‍ കണ്ട് കേരളം അത്ഭുതപ്പെടുന്നു.
ആരോപണവിധേയനായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനിടയില്ലാത്ത രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അപമാനിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംഭവ വികാസങ്ങളെ മറുപക്ഷം കാണുന്നത്.
സരിതാനായര്‍ വിവാദത്തിലൂടെ പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടക്കുന്ന ചെളി വാരിയെറിയലിലും സര്‍ക്കാരിന്റെ യശസ് അവസാനിച്ചിരിക്കുകയാണ്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ സര്‍ക്കാരിനെ നാറ്റിച്ചാല്‍ അത് തങ്ങള്‍ക്ക് ഗുണമാകുമെന്നാണ് സിപിഎം കരുതുന്നത്, സര്‍വീസ് സംഘടനകളില്‍ ആധിപത്യം സിപിഎമ്മിനാണ്, സര്‍വീസ് സംഘടനകളെ ഉപയോഗിച്ച് സര്‍ക്കാരിനെ താറടിക്കാനുള്ള ശ്രമങ്ങള്‍ ഒരു പരിധി വരെ വിജയിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ക്ഷേമ പെന്‍ഷനുകള്‍ തടഞ്ഞു വച്ച് ജനങ്ങളെ എതിരാക്കാന്‍ സിപിഎം കരുക്കള്‍ നീക്കി. അത് വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്ന പോലീസ് വിപ്ലവത്തിന്റെ ഫലം എന്താകുമെന്ന് ആര്‍ക്കറിയാം? കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലയും ഡിജിപിയും ഇനി എന്നാണാവോ ഉണരുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha