ബിജു രമേശിന്റെ സംഭാഷണങ്ങളുടെ വെളിച്ചത്തില്‍ ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ് പിക്കെതിരെ െ്രെകംബ്രാഞ്ച് അന്വേഷണം എത്തുമ്പോള്‍ വെളിച്ചത്തുവരുന്നത് കേസിലെ വമ്പന്‍ ഗൂഢാലോചന

പോലീസിന് എങ്ങനെ വേണമെങ്കിലും കേസന്വേഷിക്കാന്‍ അറിയാം എന്നൊരു പറച്ചില്‍ പണ്ടുമുതലെ ഉണ്ട്. കേരളാ പോലീസ് കേസന്വേഷണത്തില്‍ എന്നും മിടുമിടുക്കരുമാണ്. എന്നാല്‍ അമിത രാഷ്ട്രീയ ഇടപെടലാണ് അവര്‍ക്കുള്ള വിലങ്ങുതടി. നിലവില്‍ പോലീസിനെ നാണം കെടുത്തി ഒരു എസ്പി കുടുങ്ങാന്‍ പോവുകയാണ്. അതും സര്‍ക്കാരിനെതിരെ കേസ് തിരിച്ചുവിട്ട് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന ഗുരുതര ആരോപണവുമായി.
കെ.എം. മാണിയെയും മൂന്ന് മന്ത്രിമാരെയും കുടുക്കാന്‍ ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശുമായി ചേര്‍ന്ന് എസ്പി ആര്‍. സുകേശന്‍ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നതായി വിജിലന്‍സ് ഡയറക്ടര്‍ ആര്‍. ശങ്കര്‍റെഡ്ഡി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഗൂഢാലോചന െ്രെകംബ്രാഞ്ച് അന്വേഷിക്കണമെന്ന ശുപാര്‍ശ അഡി. ചീഫ് സെക്രട്ടറി നളിനി നെറ്റോ അംഗീകരിച്ച് സര്‍ക്കാരിന് കൈമാറി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ െ്രെകംബ്രാഞ്ച് മേധാവി എസ്. അനന്തകൃഷ്ണന് ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കി. അങ്ങനെ കേസില്‍ വാദി മാത്രമല്ല, അന്വേഷകനും പ്രതിയാവുകയാണ്. കേരളത്തിന്റെ അന്വേഷണ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ് ഇത്. സുകേശനെതിരെ െ്രെകംബ്രാഞ്ച് എഫ് ഐ ആര്‍ ഇടും. അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യാനും സാധ്യതയുണ്ട്. ഇതോടെ ബാര്‍ കോഴയില്‍ രാഷ്ട്രീയ നേതൃത്വത്തിനെതിരായ അന്വേഷണം അപ്രസക്തവുമാകും. ഫലത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുറ്റവിമുക്തനും. സരിത എസ്. നായരുടെ വെളിപ്പെടുത്തലിനു പിന്നില്‍ ഈ ഗൂഢാലോചനയ്ക്കു പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കും. െ്രെകംബ്രാഞ്ചിനു അന്വേഷണം കൈമാറാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബിജുരമേശ് തെളിവായി കോടതിയില്‍ സമര്‍പ്പിച്ച സി.ഡിയിലാണ് സുകേശനെ പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശങ്ങളുള്ളത്. 2014 ഡിസംബര്‍ 31ന് എറണാകുളത്ത് ചേര്‍ന്ന അസോസിയേഷന്‍ കോര്‍കമ്മിറ്റി യോഗത്തില്‍ ബിജുരമേശ് മറ്റ് അംഗങ്ങളോട് വെളിപ്പെടുത്തിയ വിവരങ്ങളാണ് സി.ഡിയിലുള്ളത്. ബാര്‍ കോഴക്കേസില്‍ നാല് മന്ത്രിമാരുടെ പേരു പറയാന്‍ സുകേശന്‍ പ്രേരിപ്പിച്ചതായും കുറ്റപത്രം നല്‍കാമെന്ന് ഉറപ്പുനല്‍കിയതായും ബിജുരമേശ് പറയുന്നുണ്ട്. ഇതാണ് സുകേശന് വിനയാകുന്നത്. ഇതില്‍ എങ്ങനെ സുകേശനെ പ്രതിയാക്കുമെന്നതാണ് പ്രശ്‌നം. വിഷയം സുകേശന്‍ നിഷേധിച്ചാലും കേസ് തള്ളിപോകും. കാരണം ബിജു രമേശ് കള്ളം പറഞ്ഞുവെന്ന് വരും. അങ്ങനെ ബിജു രമേശിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി കേസ് ഒതുക്കി തീര്‍ക്കാന്‍ കഴിയും. അങ്ങനെ കെഎം മാണിയുടെ രാജിയില്‍ മാത്രമായി ബാര്‍ കോഴയുടെ വിവാദങ്ങള്‍ അവസാനിക്കും. എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ ത്വരിത പരിശോധനയ്ക്കുള്ള കോടതി നിര്‍ദ്ദേശത്തിലും അനുകൂല നിലപാട് എടുക്കാന്‍ വിജിലന്‍സിന് കഴിയുകയും ചെയ്യും.
സി.ഡിയില്‍ ബിജുരമേശിന്റെ വാക്കുകള്‍ ഇങ്ങനെയാണ് ''എസ്.ഐ ആയിരുന്നപ്പോഴേ സുകേശനെ എനിക്ക് അറിയാം. സൗഹൃദപരമായാണ് മൊഴിയെടുത്തത്. മൊഴി വായിച്ചുകേള്‍ക്കണോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വേണ്ടെന്നു പറഞ്ഞു. മൊഴിയുടെ അടിയില്‍ ഇപ്പോള്‍ ഒപ്പിടേണ്ടെന്ന് എസ്പി പറഞ്ഞു. മൊഴികൊടുത്ത ഭാരവാഹികളെയെല്ലാം സാക്ഷികളായാണ് ചേര്‍ത്തിട്ടുള്ളത്. ആരെങ്കിലും മൊഴിമാറ്റിയാല്‍ അവരെയെല്ലാം പ്രതികളാക്കും. യമഹ സുരേന്ദ്രന്‍ മൊഴിമാറ്റിയെന്നും അയാളെ പ്രതിയാക്കുമെന്നും എസ്. പി പറഞ്ഞു. അമ്പിളിയുടെ കൈയില്‍ പണം കൊടുത്തതിന് മാത്രമേ ഇതുവരെ തെളിവുള്ളൂ. ടവര്‍ലൊക്കേഷനും എടുത്തിട്ടുണ്ട്. എനിക്ക് എന്തെങ്കിലും രാഷ്ട്രീയ പ്രതിപത്തിയുണ്ടോയെന്നും അസോസിയേഷനുമായി ധാരണയിലെത്തിയിട്ടുണ്ടോയെന്നും എസ്പി ചോദിച്ചു. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി കടുപ്പിച്ച് മുന്നോട്ടുപോകാമെന്നും എസ്പി നിര്‍ദ്ദേശിച്ചു. എങ്ങനെയാണ് കടുപ്പിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ശക്തമായി മൊഴിനല്‍കണമെന്ന് ഉപദേശിച്ചു. ബാര്‍കേസിന്റെ അന്വേഷണം ഏത് രീതിയില്‍ വേണമെങ്കിലും അവസാനിപ്പിക്കാം. പക്ഷേ താന്‍ കുറ്റപത്രം നല്‍കിയിരിക്കുമെന്ന് എസ്പി പറഞ്ഞു''.
അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പ്രതിയായ കൊല്ലത്തെ കേസില്‍ അയാളെ അകത്തിടാമെന്ന് സുകേശന്‍ പറഞ്ഞതായും സി.ഡിയിലുണ്ട്. ''താങ്കള്‍ സര്‍ക്കാരിന് എതിരാണോയെന്ന എന്റെ ചോദ്യത്തിന് എതിരാണെന്നും ഡയറക്ടര്‍ വിന്‍സണ്‍ പോളിനെ തനിക്ക് പേടിയില്ലെന്നും എസ്പി സുകേശന്‍ പറഞ്ഞു. മൊഴി നല്‍കിയശേഷം, ചാനലുകള്‍ പുറത്തുണ്ടെന്ന് പറഞ്ഞപ്പോള്‍ താന്‍ പുറത്തിറങ്ങി കാര്യങ്ങള്‍ പറഞ്ഞോളൂ എന്ന് സുകേശന്‍ പറഞ്ഞു. എന്താണ് പറയേണ്ടതെന്ന് ചോദിച്ചപ്പോള്‍ നാല് മന്ത്രിമാര്‍ കൂടിയുണ്ടെന്ന് തട്ടിക്കോ എന്നായിരുന്നു മറുപടി''.ബിജു രമേശിന്റെ ഈ വാക്കുകളാണ് വിനയാകുന്നത്. ബിജു രമേശും സുകേശനുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗൂഢാലോചന തിയറി വിജിലന്‍സ് ഉയര്‍ത്തുന്നത്.
ബാര്‍ കോഴക്കേസില്‍ തെളിവായി ബിജുരമേശ് കോടതിയില്‍ നല്‍കിയ മൂന്ന് സി.ഡികള്‍ എഡിറ്റിങ് നടത്താത്ത യഥാര്‍ത്ഥ സി.ഡികളാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തേ മാണിക്കെതിരായ കേസില്‍ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ സി.ഡികളില്‍ എഡിറ്റിങ് നടത്തിയിട്ടുള്ളതിനാല്‍ അവ പരിശോധിച്ചില്ലെന്നാണ് പറഞ്ഞിരുന്നത്. ഇതിന് വിരുദ്ധമായാണ് പുതിയ വാദം. 2014 ഡിസംബര്‍ 31നു എറണാകുളത്തു നടന്ന ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു ലഭിച്ചിരുന്നു. വി സി 6/14 നമ്പര്‍ വിജിലന്‍ സ് കേസില്‍ ബിജു രമേശ് മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ മൊഴിയോടൊപ്പം ഹാജരാക്കിയ ശബ്ദരേഖ അടങ്ങിയ സി.ഡിയിലാണ് അദ്ദേഹവും എസ്പി: സുകേശനുമായുള്ള സൗഹൃദത്തിന്റെ ആഴം വെളിച്ചത്തായത്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് എസ്പി: സുകേശന്‍ കൈമാറിയത്.
ഇതാണ് വിജിലന്‍സ് ഡയറക്ടര്‍ കണ്ടെത്തുന്നത്. െ്രെകംബ്രാഞ്ച് അന്വേഷണത്തിലൂടെ ഗൂഢാലോചന പുറത്തു കൊണ്ടു വന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ നീക്കം. പ്രതിപക്ഷത്തെ പ്രതിരോധിക്കാനും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രചരണ ആയുധവുമാക്കും.
മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബിജുരമേശിന്റെ വെളിപ്പെടുത്തല്‍ വന്നതോടെയാണ് ആഭ്യന്തര വകുപ്പ് ഇളകിയത്. സുകേശനും ബിജുരമേശും തമ്മില്‍ അരുതാത്ത ബന്ധമുണ്ടെന്ന് ബാര്‍ക്കോഴ ആരോപണം പുറത്തു വന്നയുടനെ മലയാളിവാര്‍ത്ത പറഞ്ഞിരുന്നു.
തുടക്കം മുതല്‍ സുകേശന്‍ ഈ കേസില്‍ സ്വീകരിച്ച നിലപാടുകളെല്ലാം സംശയാസ്പദമായിരുന്നു. അതിനുകാരണമാകട്ടെ സുകേശന്‍ വെറും ചട്ടുകം മാത്രമായിരുന്നു അന്വേഷണത്തില്‍. ഇത് പലവട്ടം കേരളാ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുകയായിരുന്നു. അവിടം മുതല്‍ വമ്പന്‍മാരുടെ ഗൂഢാലോചനയായിരുന്നു സംഭവത്തിനു പിന്നില്‍. അന്വേഷണം എന്ന പേരില്‍ പ്രഹസനം നടത്തുമ്പോള്‍ ചെന്നിത്തല അടക്കം മൂകാഭിനയത്തില്‍ ആയിരുന്നു. പിന്നിലൂടെ കുത്തും. എല്ലാത്തിനും ആഭ്യന്തര വകുപ്പ് ഓശാന പാടി. 6 മാസം നീണ്ടു നിന്ന അന്വേഷണ പ്രഹസനത്തില്‍ കെ എം മാണിയെ കുളിപ്പിച്ചുകിടത്തി. അന്നു മുതല്‍ ഇരട്ട നീതി കേരളാ കോണ്‍ഗ്രസ് പറയുന്നുണ്ടായിരുന്നു.
ഗൂഢാലോചനക്കുപിന്നില്‍ സരിതയും ബിജു രമേശും കൂടാതെ എലഗന്‍സ് ബിനോയിയും ഇപി ജയരാജനും തമ്മിലും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടായിരുന്നു. ബ്ലൂ ബ്ലാക്ക്‌മെയില്‍ കേസിലെ പ്രതി റുക്‌സാന ബിജുരമേശിനെ കാണാന്‍ വീട്ടില്‍ എത്തിയതും വാര്‍ത്തയായിരുന്നു. അവിടം മുതല്‍ നീക്കുപോക്കുകള്‍ പലതും സജീവമായിരുന്നു. ഒടുവില്‍ അത് വി ശിവന്‍കുട്ടിയുടെ വീട്ടില്‍വച്ചുള്ള കൂടിക്കാഴ്ച്ചയിലും ഗൂഢാലോചനയിലും എത്തി. സത്യത്തില്‍ കെ എം മാണിയെ തകര്‍ക്കാന്‍ സുകേശനെ ബിജു രമേശും ചില കോണ്‍ഗ്രസ് നേതാക്കളും വിലക്കെടുക്കുകയായിരുന്നു. വി ശിവന്‍കുട്ടിയുടെയും ബിജു രമേശിന്റെയും എല്ലാം വക്കീലും ഒരാളായ കെ പി ഉദയഭാനുവാണ്. ബിജുവിന് തന്നോട് മുന്‍വൈരാഗ്യം ഉണ്ടെന്ന കെ എം മാണി വിജിലന്‍സില്‍ നല്‍കിയ മൊഴി പുറത്തുവന്നില്ല അല്ലെങ്കില്‍ സുകേശന്‍ കാണിച്ചില്ല. ബിജുവും സുകേശനും തമ്മിലുള്ളതാകട്ടെ എസ് ഐ ആയിരുക്കുമ്പോള്‍ മുതലുള്ള ആഴത്തിലുള്ള ബന്ധവും. സുകേശന് താന്‍ ഓസിന് കൊടുത്ത കള്ളിന്റെ ഗുണം കിട്ടിയെന്ന് മാണി രാജിവെച്ചപ്പോള്‍ ബിജു പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയ അബ്കാരി മാഫിയകളും ഒരു അഭിസാരികയും ചേര്‍ന്ന് ഭരിക്കുന്ന ഗവമെന്റിനെയും മന്ത്രിമാരെയും അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ രാഷ്ട്രീയ കേരളത്തിന് തന്നെ അപമാനമാണ്. അതില്‍ അടി തെറ്റിയതാകട്ടെ കെ എം മാണിയെന്ന രാഷ്ട്രീയ അതികായകനും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha