ബാര്‍കോഴ ഗൂഢാലോചന.... മറ്റുള്ളവരെ നമ്പാന്‍ കൊള്ളാത്തതെന്ന് കെ.എം. മാണി പറയാന്‍ കാരണം ഞട്ടിപ്പിക്കുന്ന ഗൂഢാലോചന തിരിച്ചറിഞ്ഞ്

ബാര്‍ കോഴ ഗൂഢാലോചന. കുടം പൊട്ടി ഭൂതം പുറത്തു ചാടുന്നു. ഏറെ നാളായി പുകഞ്ഞുകൊണ്ടിരുന്ന അഗ്നിപര്‍വ്വതമാണ് പൊട്ടിയൊഴുകിത്തുടങ്ങിയത്. ഇവിടെ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു.തെരഞ്ഞെടുപ്പുവേളയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഫണ്ടുപിരിവു നടത്താറുണ്ട്. കോണ്‍ഗ്രസോ, സി.പി.എമ്മോ, ലീഗോ, കേരളകോണ്‍ഗ്രസോ ആരും വ്യത്യസ്തരല്ല.
ബുജുരമേശിന്റെ ആരോപണത്തെത്തുടര്‍ന്ന് കൃത്യമായ കണക്കുകൂട്ടലുകളോടെ കോണ്‍ഗ്രസ് നേതാക്കളാണ് ആരോപണത്തിന് എണ്ണ പകര്‍ന്നത്. ആരോപണമുണ്ടായതിന്റെ തൊട്ടടുത്ത ദിവസം അമേരിക്കയില്‍ നിന്നു പറന്നിറങ്ങിയ രമേശ് ചെന്നിത്തലയുടെ ക്വിക് വേരിഫിക്കേഷന്‍ പ്രഖ്യാപിക്കുമ്പോള്‍ ചില കണക്കുകൂട്ടലുകളുണ്ടായിരുന്നു. ഇടതുപക്ഷ അഭിമുഖ്യം പുലര്‍ത്തുന്ന, ബിജുരമേശിന്റെ അടുത്ത സുഹൃത്തായ എസ്.പി.സുകേശിനെ ആന്വേഷണച്ചുമതല ഏല്‍പ്പിക്കുന്നത് കെ.എം.മാണിയെ കുടുക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയായിരുന്നു എന്നു വ്യക്തം.
ഗൂഢാലോചനയ്ക്ക് ചുക്കാന്‍പിടിച്ചത് ആര്‍. സുകേശനും, ബിജു രമേശുമാണ്. ഇവര്‍ തമ്മില്‍ ആലോചിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ചില പ്രതിപക്ഷ നേതാക്കള്‍ ഇവര്‍ക്കൊപ്പം ഗൂഢാലോചനയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിലെ ചില പ്രമുഖ നേതാക്കള്‍ കൃത്യമായ തിരക്കഥ എഴുതി.
എസ്. പി. ആര്‍ സുകേശന്‍ രേഖപ്പെടുത്തുന്ന മൊഴികള്‍ അപ്പപ്പോള്‍ എസ്. പി. തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. വിവാദം കത്തിപ്പടരാന്‍ എസ്. പി. പ്രത്യേകം താല്‍പ്പര്യമെടുത്തു. എസ്. പി., ആര്‍. സുകേശന്റെ ഫോണ്‍ രേഖകള്‍ ഇതിന് തെളിവാണ്. വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിന് എസ്.പി.സുകേശനുമായി ഉണ്ടായിരുന്ന ബന്ധം കെ.എം.മാണിയെ കുടുക്കുവാന്‍ ഉപയോഗിച്ചുവോ?
കെ.എം.മാണിയെ കുരുക്കാന്‍ ബോധപൂര്‍വ്വം റിക്കാഡു ചെയ്ത സി. ഡി. യില്‍ മനപ്പൂര്‍വ്വം മായ്ച്ച് കളഞ്ഞ ഭാഗത്താണ് സുകേശനുമായുളള ഗൂഡാലോചന തെളിയുന്നത്. ഈ സംഭാഷണത്തിന് ആധാരമായി നിഷ്പക്ഷമായ അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരും. എസ്. പി. സുകേശന്റെയും ബിജു രമേശിന്റെയും ഫോണ്‍ രേഖകള്‍ പരിശോധിക്കണം. എസ്. പി. എന്തിന് ബിജുരമേശുമായും, മാധ്യമപ്രവര്‍ത്തകരുമായും നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടു? ഇല്ലാത്ത തെളിവുകള്‍ ഉണ്ടെന്നു പ്രചരിപ്പിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എസ്. പി. ശ്രമിച്ചു. ആരാണ് ഇതിനു പിന്നില്‍?
അന്വേഷണഉദ്യോഗസ്ഥന്റെ ജോലി നിഷ്പക്ഷമായ അന്വേഷണമാണ്. പ്രതിയാവാന്‍ തക്ക കുറ്റം ചെയ്‌തെന്ന് സ്വയം പറയുന്ന ബിജു രമേശിനെ മൊഴി എങ്ങനെവേണമെന്ന് പഠിപ്പിക്കുന്ന സുകേശന്റെ പ്രവൃത്തി ഗൂഢലക്ഷ്യത്തോടെയാണ്. എന്തുകൊണ്ട് ബിജുരമേശിനെ പ്രതിസ്ഥാനത്ത് ചേര്‍ത്തില്ല. സാക്ഷി പറയാനെത്തിയ ബാറുടമകളെ കെ.എം.മാണിക്കെതിരെ മൊഴിപറയാന്‍ എന്തിന് സമ്മര്‍ദ്ദം ചെലുത്തി. കെ.എം.മാണിയെ കുടുക്കി എന്റെ പേര് സുവര്‍ണ്ണലിപിയില്‍ എഴുതി ചേര്‍ക്കും എന്ന് എന്തിനാണ് തട്ടിവിട്ടത്.
തിരുവനന്തപുരത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകനോട് തെളിവില്ലെങ്കിലും മാണിക്കെതിരെ കുറ്റപത്രം നല്‍കും എന്നുറപ്പിച്ചു പറഞ്ഞതെന്തിന്? ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് കേരള കോണ്‍ഗ്രസ് അന്നേ വ്യക്തമാക്കിയെങ്കിലും
ആഭ്യന്തരമന്ത്രി എന്തുകൊണ്ടു ശക്തമായ നടപടികള്‍ എടുത്തില്ല. അന്വേഷണോദ്യോഗസ്ഥന്റെ ദുരുദ്ദേശത്തെ ഉത്തരവാദിത്വപ്പെട്ട മന്ത്രി എന്ന നിലയില്‍ രമേശ് ചെന്നിത്തല തിരിച്ചറിയേ തും അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റേണ്ടതുമായിരുന്നില്ലേ?
പ്രാഥമികാന്വേഷണത്തില്‍ ആരോപണത്തില്‍ ഒരു കഴമ്പും ഇല്ലാഞ്ഞിട്ടും എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത് എന്തിനാണ്? ആഭ്യന്തരമന്ത്രിക്കോ മുഖ്യമന്ത്രിക്കോ ഇതില്‍ പങ്കുണ്ടോ?
2014 നവംബര്‍ 19 ന് കേരള ഹൈക്കോടതിയില്‍ ആരോപണത്തിന് തെളിവില്ലെന്ന് സത്യവാങ്മൂലം നല്‍കിയ വിജിലന്‍സ് 20 ദിവസത്തിനുശേഷം 2014 ഡിസംബര്‍ ഒമ്പതിന് പ്രഥമദൃഷ്ട്യാ തെളിവുെണ്ടന്ന കാരണം പറഞ്ഞ് എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തത് എന്തിന്? 20 ദിവസത്തിനിടയില്‍ എന്ത് പുതിയ തെളിവ് ലഭിച്ചു? എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാനുളള തീരുമാനത്തിനു പിന്നിലെ ഗൂഢാലോചനയില്‍ ആരെല്ലാം പങ്കെടുത്തു?
2014 നവംബര്‍ 19 ന് ശേഷം പുതിയതായി ഒരു സാക്ഷിയുടേയും മൊഴിയെടുത്തില്ല. ബിജു രമേശ് എഡിറ്റ് ചെയ്തു നല്‍കിയ സി. ഡി. പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയതു മാത്രമാണ് കേസിലെ ഏക സംഭവ വികാസം. ആ സി. ഡി. എഡിറ്റ് ചെയ്തതിനാല്‍ തെളിവായി സ്വീകരിച്ചില്ല. അങ്ങനെയെങ്കില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ശേഷം വിജിലന്‍സ് മലക്കം മറിഞ്ഞത് എന്തിന്?
ആര്‍. സുകേശനും ബിജുരമേശനും തമ്മില്‍ വ്യക്തിപരമായി എന്തുബന്ധമാണുളളത്. എസ്. ഐ ആയിരുന്ന കാലം മുതല്‍ ബിജുരമേശിന് സുകേശനെ എങ്ങനെ അറിയാം?ബിജുരമേശിന്റെ ഹോട്ടലില്‍ മുമ്പ് സുകേശന്‍ എസ്.ഐ ആയിരിക്കുമ്പോള്‍ താമസിച്ചുരുന്നോ എന്ന വസ്തുത പരിശോധിക്കേണ്ടതല്ലേ? എന്തെങ്കിലും പണമിടപാടുകള്‍ ഉണ്ടായിട്ടുണ്ടോ?
നുണ പരിശോധനയില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി നിരവധി കളളങ്ങള്‍ പറയുകയും ക്ലിഫ് ഹൗസില്‍ വച്ച് പണം കൈമാറുന്നതു കണ്ടു എന്ന വ്യാജ പ്രസ്താവന നുണ പരിശോധനയില്‍ നടത്തുകയും ചെയ്തു. ക്ലിഫ് ഹൗസ് മുഖ്യമന്ത്രിയുടെ വസതിയാണ്. രണ്ട് ചോദ്യങ്ങള്‍ക്ക് കളളം പറഞ്ഞുവെന്നും നുണ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. അബദ്ധജഡിലമായ നുണ പരിശോധന റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ ശരിയെന്ന മട്ടില്‍ എസ്. പി. സുകേശന്‍ പ്രചരിപ്പിച്ചതിനെപ്പറ്റി അന്വേഷിക്കേണ്ടതല്ലേ?
കോഴകൊടുക്കുന്നതും വാങ്ങുന്നതും കുറ്റമായിരിക്കെ, എന്തുകൊണ്ട് കോഴകൊടുത്തതായി കോടതിയില്‍ സെക്ഷന്‍ 164 പ്രകാരം കുറ്റ സമ്മതം നടത്തിയ ബിജുരമേശിനെ പ്രതിയാക്കിയില്ല? കെ.എം.മാണിക്കെതിരെ തെളിവില്ലെന്ന് ആര്‍. സുകേശന്‍ കണ്ടെത്തിയ സാഹചര്യത്തില്‍ എന്തുകൊണ്ട് വിജിലന്‍സിനേയും, സര്‍ക്കാരിനേയും, ജനങ്ങളേയും കബളിപ്പിക്കാന്‍ ശ്രമിച്ച ബിജുരമേശിനെതിരെ വിജിലന്‍സ് കേസെടുത്തില്ല? വ്യാജ പരാതിയുന്നയിക്കുന്നതും, വ്യക്തികളെ തേജോവധം ചെയ്യുന്നതും, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതും കുറ്റകരമായിരിക്കെ എസ്. പി. എന്തുകൊണ്ട് ബിജു രമേശിനെതിരേ കേസെടുത്തില്ല?
വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ മാത്രമേ കെ. എം. മാണിയേയും മറ്റുമന്ത്രിമാരെയും കോഴ ആരോപണത്തില്‍ കുടുക്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ ഗൂഡാലോചന പുറത്തുവരികയുളളൂ. ആഭ്യന്തരമന്ത്രി ഈ അന്വേഷണത്തിലെങ്കിലും നിക്ഷ്പക്ഷത കാട്ടേണ്ടതുണ്ട്. അതല്ല ബിജുരമേശ് ഇനി ഐഗ്രൂപ്പ് മന്ത്രിമാരുടെ പേരുകള്‍ പറയാതിരിക്കാനുളള ഒരു വിരട്ടല്‍ നടകം മാത്രമാകരുത് ഗൂഢാലോചന അന്വേഷണം. വി.ശിവന്‍കുട്ടി എം.എല്‍.എയുടെ വീട്ടില്‍ വച്ചു നടന്നു എന്നു പറയുന്ന കൂടിക്കാഴ്ചയുള്‍പ്പെടെ എല്ലാം അന്വേഷണ പരിധിയില്‍ കൊണ്ടുവരണം.
കേരളത്തിലെ പ്രഗത്ഭ അഭിഭാഷകനായ സി.പി.ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടോ. ആഭ്യന്തര മന്ത്രി പ്രത്യേക താത്പര്യമെടുത്ത് നിസാം കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കിയ ഉദയഭാനു വി.എസ്. സുനില്‍കുമാറിന്റെയും വി.ശിവന്‍കുട്ടിയുടെയും വക്കീലാണ്. ഇപ്പോള്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെയും ശിവകുമാറിനെതിരെയുമുളള ബിജുരമേശിന്റെ നീക്കങ്ങളെ മധ്യസ്ഥനായി ഇടപെട്ട് ഒതുക്കി തീര്‍ത്തു എന്ന ആരോപണത്തില്‍ കഴമ്പുണ്ടോ?
ബാര്‍ ഉടമകള്‍ സരിതയുമായും പി.സി.ജോര്‍ജുമായും നടത്തിയ കൂടിക്കാഴ്ചകള്‍ അന്വേഷണ പരിധിയില്‍ വരുമോ?
ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി ഒരുപാടുത്തരങ്ങള്‍ക്ക് കേരളം കാതോര്‍ക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha