ചെന്നിത്തലയുടെ ചാട്ടവാറിനെ ഉമ്മന്‍ചാണ്ടി തളയ്ക്കും

ജേക്കബ് തോമസിനെതിരെ നടപടി ഉറപ്പായി. കെ എം മാണിക്കും കെ ബാബുവിനും പാര പണിയുന്നതിനായി രമേശ് ചെന്നിത്തല കണ്ടു വച്ച ചാവേറായ ജേക്കബ് തോമസിനെതിരെ നടപടിക്ക് മുതിരുന്നത് മുഖ്യമന്ത്രിയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അച്ചടക്കം ലംഘിച്ചെന്ന ഫയലില്‍ ഇന്നോ നാളെയോ മുഖ്യമന്ത്രി ഒപ്പിട്ടേക്കും, അവസാന നിമിഷം മനം മാറ്റമുണ്ടായില്ലെങ്കില്‍
ചീഫ് സെക്രട്ടറി വിളിച്ച .യോഗത്തില്‍ പങ്കെടുക്കാത്തതിന് ഐഎഎസുകാരിയും അയ്യന്‍കാളിയുടെ കൊച്ചു മകളുമായ സുമന എന്‍ മേനോനെ സസ്‌പെന്റ് ചെയ്ത അതേ അധികാരം ഉപയോഗിച്ചാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രി ഒപ്പിടുക,. അഖിലേന്ത്യാ സര്‍വീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അവകാശം മുഖ്യമന്ത്രിക്ക് മാത്രമാണുള്ളത്.
ജേക്കബ് തോമസിനെതിരെ നേരത്തെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയുണ്ടായപ്പോള്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് സംരക്ഷിച്ചത് രമേശ് ചെന്നിത്തലയാണ്. തനിക്ക് ഇഷ്ടമില്ലാത്തവരെ ജേക്കബ് തോമസിനെ ഉപയോഗിച്ച് നേരിടാമെന്നാണ് ചെന്നിത്തല കരുതുന്നത്. ആഭ്യന്തരമന്ത്രിയുടെ പിന്തുണ ഒന്നു കൊണ്ടു മാത്രമാണ് ജേക്കബ് തോമസ് കൈയ്യൂക്കോടെ സര്‍ക്കാരിനെതിരെ നിരന്തരം സംസാരിക്കുന്നത്.
ഒരു മന്ത്രിയ്‌ക്കെതിരെ ഗൂഢാലോചന നടത്തി അദ്ദേഹത്തെ പുറത്താക്കിയ വിജിലന്‍സ് എസ്പിക്കു വേണ്ടിയാണ് ഞായറാഴ്ച ജേക്കബ് രംഗത്തെത്തിയത്. കെ എം മാണിക്കെകതിരെ നിരന്തരം സംസാരിക്കുന്ന ജേക്കബ് തോമസ് സോളാര്‍ വിഷയത്തിലോ സരിതാവിശയത്തിലോ ഇതുവരെ പ്രതികരിച്ചിട്ടില്ല, അധി#ാകരത്തിലില്ലാത്ത മാണിയെ പറഞ്ഞാല്‍ ആരും ചോദ്യം ചെയ്യില്ലെന്നാണ് ജേക്കബ് കരുതുന്നത്.
മാണിക്കെതിരെ സുകേശന്‍ തയ്യാറാക്കിയതായി പറയപ്പെടുന്നു. റിപ്പോര്‍ട്ട് എഴുതി കൊടുത്തത് ജേക്കബ് തോമസാണ്. ഇടതുപക്ഷ ആശയങ്ങള്‍ പിന്തുടരുന്നു എന്ന ഭാവേനയായിരുന്നു മാണിക്കെതിരെ നീങ്ങിയത്. എന്നാല്‍ ജേക്കബിന് പ്രത്യേകിച്ച് ഒരു രാഷ്ട്രീയത്തോടും മമതയില്ല വിജിലന്‍സിന്റെ രാഷ്ട്രീയത്തോട് മാത്രമാണ് പ്രിയം,.
കെ ബാബുവിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ജേക്കബ് തോമസ് ബാര്‍ക്കോഴയില്‍ ബാബുവിനെ സഹായിക്കുന്ന നിലപാടാണ് എക്കാലവും സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസുകാരുടെ പിന്തുണ തന്നെയാണ് ജേക്കബ് തോമസിന്റെ കൈമുതല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha