രണ്ട് നേതാക്കളുടേയും സ്വപ്നം പൂവണിയില്ല...

സമീപകാല സംഭവ വികാസങ്ങള്‍ രണ്ട് നേതാക്കളുടെ ഭാവി അവതാളത്തിലാണ്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐയ്ക്ക് വിട്ടതാണ് പിണറായി വിജയന്റെ കഷ്ടകാലത്തിന് കാരണമായിരിക്കുന്നത്, ബാര്‍ക്കോഴയില്‍ നടത്തിയ കള്ളകളികളാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കഷ്ടകാലത്തിന് കാരണമായിരിക്കുന്നത്.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്തയക്കുമെന്ന് മലയാളിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു, വാര്‍ത്ത സത്യമായി . ടി.പി കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നാമത് തവണയാണ് ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് കെ കെ രമ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു, ഇക്കുറി പ്രധാനമന്ത്രി സഹായിക്കുമന്നാണ് ആര്‍എം പിയുടെ പ്രതീക്ഷ.
പിണറായി വിജയന് ടി.പി കേസുമായുള്ള ബന്ധം തെളിയിക്കുന്ന ചില രേഖകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ടെന്നാണ് സൂചന. സംഭവത്തിലേക്ക് വിരല്‍ചൂണ്ടുന്ന ചില ഫോണ്‍രേഖകള്‍ സര്‍ക്കാരിന്റെ കൈയിലുണ്ടത്രേ. ടി.പികേസ് സിബിഐ ഏറ്റെടുക്കുകയാണെങ്കില്‍ തെളിവുകള്‍ സര്‍ക്കാര്‍ കൈമാറും. അങ്ങനെ സംഭവിച്ചാല്‍ പിണറായിയുടെ കാര്യം ബുദ്ധിമുട്ടായി തീരും.
ഉമ്മന്‍ചാണ്ടിക്കെതിരെ കളിച്ച കളിയാണ് ചെന്നിത്തലയെ പ്രതിസന്ധിയിലാക്കിയത്. രമേശനെതിരെ പരാതിയുമായി ഹൈക്കമാന്റിനെ സമീപിക്കാനിരിക്കുകയാണ് എ ഗ്രൂപ്പ്.
രമേശ് ചെന്നിത്തലയുടെ ഭാവി തന്നെ അപകടത്തിലായി കഴിഞ്ഞു. മുഖ്യമന്ത്രിയാകാന്‍ ഇറങ്ങി തിരിച്ച നേതാവിനെ സംബന്ധിച്ചിടത്തോളം ഇല്ലത്ത് നിന്നിറങ്ങുകയും ചെയ്തു അമ്മാത്ത് എത്തിയതുമില്ല എന്നതായിരിക്കുന്നു അവസ്ഥ.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും മുന്നില്‍ നിര്‍ത്താന്‍ തീരുമാനിച്ച രണ്ടു നേതാക്കളാണ് അകാലത്തില്‍ അന്തരിച്ചത്. രണ്ടുപേര്‍ക്കും വിനയായത് സ്വന്തം കൈയ്യിലിരുപ്പ് തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha