രാഹുലിന്റെ മുന്നില്‍ ഉമ്മന്‍ ചാണ്ടി മ്ലാനവദനന്‍ ആയത് എന്ത് കൊണ്ട്?

സംസ്ഥാന മന്ത്രി സഭയിലെ മന്ത്രിമാരും തെരഞ്ഞെടുപ്പില്‍ മത്സരികേണ്ടന്നു കോണ്‍ഗ്രസില്‍ ധാരണയായതായി സൂചന. പുതുപള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കാന്‍ ആലോചന ഉണ്ടെങ്കിലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രി മത്സരിച്ചില്ലെങ്കില്‍ അത് പേടിച്ചിട്ടാണെന്ന് വരുമെന്നു ള്ളത് കൊണ്ട് മത്സരിക്കാന്‍ സാധ്യത ഉണ്ട്.
വി.എസ് ശിവകുമാര്‍, രമേശ് ചെന്നിത്തല ,അനില്‍ കുമാര്‍, അര്യാടന്‍ തുടങ്ങി കോണ്‍ഗ്രസ്സിന്റെ മന്ത്രിസഭാ ടീം മാറി നിന്നാല്‍ ജയിക്കാന്‍ ചെറിയ സാധ്യത എങ്കിലും ഉണ്ടെന്നു കരുതുന്നു. ജയ സാധ്യത ഉള്ളവര്‍ക്ക് മാത്രം സീറ്റ് നല്‍കിയാല്‍ മതി എന്ന കാര്യത്തില്‍ ഏതായാലും തീരുമാനം എടുത്തു കഴിഞ്ഞു. മന്ത്രിമാര്‍ ആരും ഇലക്ഷനില്‍ മത്സരികെണ്ടതില്ലെന്ന കാര്യത്തില്‍ തീരുമാനം എടുത്ത് രാഹുല്‍ ഗാന്ധിയാണ്. മന്ത്രിമാര്‍ക്ക് പൊതു ജനങ്ങള്‍ക്കിടയില്‍ അത്രമേല്‍ പ്രിയമുള്ളത് കൊണ്ടാണ് ഇത്തരം ഒരു തീരുമാനത്തില്‍ കോണ്‍ഗ്രസ് ചെന്ന് നില്‍കുന്നത്. ഉമ്മന്‍ ചാണ്ടി മത്സരിക്കുകയാണെങ്കില്‍ രമേശും മത്സര രംഗത്ത് ഉണ്ടാകും പുതു മുഖങ്ങളെ ഇറക്കി ഭാഗ്യം പരീക്ഷിക്കനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. ഇപ്പോഴത്തെ സാഹചര്യയത്തില്‍ നാല്പതില്‍ താഴെ സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയെയോ രമേശിനെയോ മുന്നില്‍ നിര്‍ത്തി വോട്ട് പിടിക്കുന്ന കാര്യവും ത്രിശങ്കുവിലാണ്. തെരഞ്ഞെടുപ്പ് നയിക്കാന്‍ അനുയോജ്യന്‍ സുധീരന്‍ ആയിരിക്കും എന്നാണു കോണ്‍ഗ്രസ് ഹൈ കമാന്റിന്റെ കണക്കു കൂട്ടല്‍.
ജാതി മത പരിഗണനയുടെ പേരില്‍ ഇക്കുറി ആര്‍ക്കും സീറ്റ് നല്‍കില്ല. കോണ്‍ഗ്രസ്സിലെ യുവ തുര്‍ക്കികളെ ഒന്നടങ്കം രംഗത്തിറക്കാനും ആലോചന ഉണ്ട്. അവരൊക്കെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ മാത്രമാണ് ഇപ്പോള്‍ സജീവം . സ്ഥാനര്‍ഥി നിര്‍ണ്ണയത്തിലെ അപാകതകളാണ് തെരഞ്ഞെടുപ്പ് തോല്‍ക്കാനുള്ള പ്രധാന കാരണം എന്നതാണ് രാഹുല്‍ ഗാന്ധിയുടെ വിലയിരുത്തല്‍. അതെ സമയം ലീഗിലെയും കേരള കോണ്‍ഗ്രസ്സിലെയും മന്ത്രിമാര്‍ മത്സര രംഗത്ത് ഉണ്ടാകും. കോണ്‍ഗ്രസ്സിന്റെ പെരുമാറ്റ ചട്ടം ബാധകം ആകാന്‍ അവര്‍ തയ്യാറാകുകയില്ല. ഗുലാംനബി ആസാദ് ഇന്ന് സംസ്ഥാന നേതാക്കളുമായി കൂടിയാലോചന നടത്തുന്നുണ്ട്.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനുടനീളം ഉമ്മന്‍ ചാണ്ടിയുടെ മുഖം മ്ലാനം ആയിരുന്നു. പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ എല്ലാം തന്നെ ദുഖ:ാര്‍ധനായി ഇരിക്കുന്ന ഉമ്മന്‍ ചാണ്ടിയെയാണ് കേരളം കണ്ടത്. കാലിനു അടിയിലെ മണ്ണ് ഒഴുകി തുടങ്ങി എന്ന തിരിച്ചറിവാണ് ഉമ്മന്‍ ചാണ്ടിയെ ദുഖ:ാര്‍ത്താനാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha