ബാറുകാരുടെ പണവും പണം അല്ലേ?

34 ദിവസം നീണ്ട വി എം സുധീരന്റെ ജനരക്ഷ യാത്രയും ബാറുകാരും ക്വാറി ഉടമകളും കൈ അയച്ചു സഹായിച്ചു എന്ന് സൂചന. മൂന്നര കോടി ആണ് പിരിച്ചെടുത്തത്. നോട്ട് മാലകളുടെ എണ്ണം കൂടി കണക്കിലെ ടുക്കുമ്പോള്‍ അത് 4 കോടിയാകും. ഇതില്‍ അര കോടി എ.ഐ.സി.സിക്ക് നല്‍കി. ഇതില്‍ സംപ്രീതനായ രാഹുല്‍ ഗാന്ധി സുധീരന്റെ മികവിനെയും സൂക്ഷ്മതയും അഭിനന്ദിക്കുകയും ചെയിതു. ഇന്ന് കേരളത്തിലുള്ള മാറ്റ് ഏതു നേതാവാണെങ്കിലും കിട്ടിയതില്‍ പകുതി സ്വന്തം പോക്കറ്റില്‍ ആക്കുമെന്ന് രാഹുലിന് ഉറപ്പ് ഉണ്ടായിരുന്നു.
സുധീരനെ എ.കെ ആന്റണിയെ പോലെ നിസ്വാര്‍ത്ഥനായാണ് രാഹുല്‍ കരുതുന്നത്. എ.കെ ആന്റണി പ്രതിരോധ മന്ത്രിയായി ഇരിക്കെ വന്‍ ഇടപാടുകളില്‍ നിന്നും കിട്ടിയിരുന്ന ഒരൊറ്റ കാശ് പോലും തിരിഞ്ഞു നോക്കിയില്ല. ശമ്പളം കൊണ്ട് താന്‍ തൃപ്ത്തനാണെന്ന് ആയിരുന്നു ആന്റണിയുടെ നിലപാട്. ആരുടേയും പൈസ തനിക്കു വേണ്ടെന്നു ആന്റണി നിലപാട് എടുത്തപ്പോള്‍ പണം മുഴുവന്‍ എ.ഐ.സി.സിക്ക് ആസ്ഥാനത്തെത്തി ചേര്‍ന്നു.
ഇക്കുറി കേരള യാത്ര നടത്തിയപ്പോള്‍ ആരില്‍ നിന്നൊക്കെ പണം വാങ്ങണം എന്ന് വി.എം സുധീരന്‍ കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നില്ല. തനിക്കും പാര്‍ടിക്കും പേര് ദോഷം ഉണ്ടാക്കരുത് എന്ന് മാത്രമാണ് പറഞ്ഞത്. ബാറുകാരും ക്വാറിക്കാരുമാണ് സാധാരണ ഗതിയില്‍ രാഷ്ട്രീയകാരെ കൈ അയച്ച സഹായിക്കാറുള്ളത്.
സുധീരന്‍ ആകട്ടെ അറിയപെടുന്ന മദ്യ വിരോധിയും പരിസ്ഥിതി പ്രവര്‍ത്തകനുമാണ്. എറണാകുളത്ത് നിന്നാണ് സുധീരന്റെ യാത്രക്ക് ഏറ്റവും അധികം സാമ്പത്തിക സഹായം ലഭിച്ചത് ;4137000 കുറവ് കാസര്‍കോട്; 1155000
കിട്ടിയ ഒരോ പൈസയും വരവ് വച്ചിട്ടുണ്ട്. തനിക്ക് താഴെയുള്ള നേതാക്കളെയാരെയും പണം കൈ കാര്യം ചെയ്യാന്‍ സുധീരാന്‍ അനുവദിചിരുന്നില്ല. വിശ്വസ്ത്ഥനെയാണ് ഫണ്ടിന്റെ കാര്യയങ്ങള്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ പി സി സി നിര്‍വാഹക സമതിയില്‍ കണക്കവതരിപ്പിക്കുകയും ചെയിതു. നോട്ട് മാല എന്നി തിട്ടപെടുത്തിയ ശേഷം അതിന്റെ കണക്കും കെ പി സി സിയില്‍ അറിയിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha