റാലിയില്‍ ശക്തനായ പിണറായി കോടതിയില്‍ വീഴുമോ... 23 ന് അറിയാം ഭാവി

അടുത്തയാഴ്ചയോടെ പിണറായി വിജയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലെയോ എന്നുറപ്പാകും വരുന്ന 23 നാണ് എസ് എന്‍സി ലാവ്‌ലിന്‍ കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്നത്. രാംജത് മലാനി, ഹരീഷ് സാല്‍വേ, കെ.കെ വേണുഗോപാല്‍, ദുഷ്യന്ത് ഭവേ, ഫാലി നരിമാന്‍ തുടങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള അഭിഭാഷകമാരാരെങ്കിലുമായിരിക്കും പിണറായിക്കുവേണ്ടി കേരള ഹൈക്കോടതിയിലെത്തുക.
എന്റെ വിശ്വസ്തനായ പി ജയരാജന്‍ ജയിലിലായതോടെ പിണറായി അസ്വസ്ഥനാണ്. അതിനിടയില്‍ ടി.പി ചന്ദ്രശേഖരന്‍ കേസ് സിബിഐ അന്വേഷിക്കുമെന്നറിയുന്നു. അത് പിണറായിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും,
ഏതു വിധേനയും ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി സമ്പാദിക്കാനാണ് സിപിഎമ്മിന്റെ ശ്രമം,. വിഎസ് അച്യുതാനന്ദന്റെ രണ്ട് വിശ്വസ്തരാണ് ഹര്‍ജിക്കാര്‍ ക്രൈം പത്രാധിപര്‍ റ്റി.പി നന്ദകുമാറും വിഎസിന്റെ പഴയ പ്രൈവറ്റ് സെക്രട്ടറി് കെ എം ഷാജഹാനും.
ആറ്റുകാല്‍ പൊങ്കാലയുടെ പിറ്റേന്നാണ് ഹൈക്കോടതി കേസ് പരിഗണനക്കെടുക്കുന്നത് പിണറായിയെ പ്രതിസ്ഥാനത്താക്കിയാല്‍ ഒരുപക്ഷേ സിപിഎമ്മിന്റെ ഭാവി തുലാസിലാകും.
സിബിഐ പിണറായിയെ വെറുതെ വിട്ടിരുന്നു. ഇതിനെതിരായാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വളരെ വൈകി ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടുള്ള രാഷ്ട്രീയകളിയായിരുന്നു ഇതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം
കേസ് പിണറായിക്ക് എതിരായാല്‍ അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല., ഇത് വിഎസിനെ സംബന്ധിച്ചിടത്തോളം വന്‍ കോളായി തീരും. ആരും പ്രതിരോധിക്കാനിടയില്ലാത്ത മുഖ്യമന്ത്രിയായി അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യും. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടിയുടെ കണ്ണൂര്‍ ലോബി അഴിക്കുള്ളിലാകുന്ന കാഴ്ച പ്രവര്‍ത്തകരെ വല്ലാതെ അമ്പരപ്പിച്ചിട്ടുണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha