രഞ്ജിത്തും മോഹന്‍ലാലും അകന്നു

ലോഹം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രഞ്ജിത്തും മോഹന്‍ലാലും അകന്നത്. പല രംഗങ്ങളിലും മോഹന്‍ലാലിന്റെ സീനുകള്‍ രഞ്ജിത്ത് ആവര്‍ത്തിച്ച് എടുത്തിരുന്നു. ഇത് പലപ്പോഴും മോഹന്‍ലാലിന് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നിട്ടും സംവിധായകന് അദ്ദേഹം വഴങ്ങി. എന്നാല്‍ ക്‌ളൈമാക്‌സിനോട് അടുത്ത ഒരു സീനില്‍ രഞ്ജിത്ത് വീണ്ടും റീടേക്ക് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ മോണിട്ടറില്‍ നോക്കി. ഈ സീന്‍ വൈഡില്‍ എടുത്താല്‍ പോരെ ക്‌ളോസ് വച്ചതല്ലേ പ്രശ്‌നമായെന്ന് ചോദിച്ചു. എന്നാല്‍ ക്‌ളോസ് തന്നെ വേണമെന്ന് രഞ്ജിത്ത് ഉറച്ച് നിന്നു.
അങ്ങനെ വീണ്ടും സീനെടുത്തു. രഞ്ജിത്ത് കട്ട് പറഞ്ഞതും മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത് കയ്യടിച്ചു. അത് കേട്ട് സെറ്റിലുള്ളവരെല്ലാം കയ്യടിച്ചു. അതോടെ രഞ്ജിത്തിന് ഒന്നും പറയാന്‍ വയ്യാതായി. കാരണം രണ്ടാമത്തെ ടേക്കും രഞ്ജിത്തിന് തൃപ്തിയായിരുന്നില്ല. ഇത്തരത്തിലുള്ള പെരുമാറ്റം സിനിമയുടെ ടോട്ടാലിറ്റിയെ ബാധിക്കുമെന്ന് സംവിധായകന്‍ വിശ്വസിക്കുന്നു. മുമ്പും രഞ്ജിത്തും മോഹന്‍ലാലും തമ്മില്‍ അകന്നിരുന്നു. അന്ന് രഞ്ജിത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകാതെ ചിത്രീകരണം നടത്തുന്നതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ഒഴിഞ്ഞു മാറി.
പ്രാഞ്ചിയേട്ടന്‍ പോലുള്ള നല്ല സിനിമകള്‍ രഞ്ജിത്ത് എടുത്തു. ആ സമയത്ത് അത്തരം ചിത്രങ്ങള്‍ എടുക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ റുപ്പികൂടി ഹിറ്റായതോടെ ആന്റണി മലക്കം മറിഞ്ഞു. രഞ്ജിത്തിനെ ആന്റണി നേരില്‍ ചെന്ന് കണ്ട് മോഹഹന്‍ലാലിനെ വെച്ച് ഒരു സിനിമ എടുക്കണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് സ്പിരിറ്റ് സംവിധാനം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha