ആര്‍ത്തവകാലത്ത് അവധി വേണോ?

ആര്‍ത്തവകാലത്ത് അവധി വേണോ? ചൈന ഇക്കാര്യത്തില് ലോകരാജ്യങ്ങള്‍ക്ക് മാതൃകയാവുന്നു. ആര്‍ത്തവകാലത്ത് ഒരാഴ്ചത്തെ അവധി നല്‍കാനാണ് ചൈനീസ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ആര്‍ത്തവം ഒരു രോഗമല്ലെന്നും അതിനാല്‍ തങ്ങള്‍ക്ക് അവധി വേണ്ടെന്നും ആവശ്യപ്പെട്ട് ഒരു സംഘം വനിത വിമോചന പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ലോകമെങ്ങുമുള്ള സ്ത്രീകള്‍ ജാതിമതദേശഭേദമന്യേ അനുഭവിക്കുന്നതാണ് ആര്‍ത്തവകാല ദുരിതങ്ങള്‍. കൂടിയും കുറഞ്ഞുമിരിക്കും എന്നത് മാത്രമാണ് ഏകവ്യത്യാസം. എന്നാല്‍ അധികം പേരും ആര്‍ത്തവ പീഡകളില്‍ വീര്‍പ്പുമുട്ടുന്നതാണ്. പ്രത്യേകിച്ച് ആര്‍ത്തവത്തിന്റെ ആദ്യദിനങ്ങളില്‍ ഓഫീസിലും സ്‌കൂളിലും നിന്നും അവധിയെടുത്ത് വിശ്രമിക്കാറാണ് അധികം പേരും ചെയ്യാറുള്ളത്. സ്ത്രീകളുടെ വികാരം ചൈനീസ് സര്‍ക്കാര്‍ മനസിലാക്കുകയായിരുന്നു. വനിതാവിമോചകരുടെ ആവശ്യം ആര്‍ത്തവകാലത്ത് അവധി നല്‍കിയാല്‍ ലിംഗവിവേചനം ഉണ്ടാകുമെന്നാണ്. സ്ത്രീകള്‍ക്ക് എന്ത് ലിംഗ വിവേചനം എന്നു ചോദിക്കുന്നവരുണ്ട് അല്ലെങ്കില്‍ തന്നെ സ്ത്രീകള്‍ക്കിടയില്‍ വിവേചനമുണ്ടല്ലോ എന്നു ചോദിക്കുന്നവരുമുണ്ട്.
ചൈനയിലെ മാതൃക മറ്റ് ലോകരാജ്യങ്ങള്‍ പിന്തുടരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ അതിന് സാധ്യത കുറവാണ്. ഇന്ത്യയിലെ വനിതാ വിമോചന പ്രസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ ചൈനാമാതൃക രാജ്യത്തും വേണമെന്ന് അവകാശപ്പെടാവുന്നതാണ്. എന്നാല്‍ ഇന്ത്യയെ പോലൊരു രാജ്യത്ത് ഇത് സാധ്യമാണോ എന്നാണ് കണ്ടറിയേണ്ടത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവകാലം എഴു ദിവസം സ്ഥാപനം അവധി നല്‍കുന്നുണ്ട്. അത് ആചാരങ്ങളുടെ ഭാഗമായുള്ള ക്രമീകരണം മാത്രമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha