കുട്ടികള്‍ വേണ്ടെങ്കില്‍ കാന്‍സര്‍ ഉറപ്പ്

വിവാഹം കഴിഞ്ഞാലും അഞ്ചാറു കൊല്ലത്തേക്ക് കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്നത് ഇന്നൊരു ഫാഷനാണ്. ഇത്തരക്കാര്‍ ശ്രദ്ധിക്കുക. നിങ്ങളില്‍ ഗര്‍ഭാശയ കാന്‍സര്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കുട്ടികളുള്ളവരേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്. യുകെ കാന്‍സര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പഠനത്തിലാണ് കണ്ടെത്തല്‍.
1990 കള്‍ക്കുശേഷം ഗര്‍ഭാശയ അര്‍ബുദം പിടിപ്പെടുന്നവരുടെ എണ്ണം 12 ശതമാനം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു. അമിതവണ്ണവും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും കാന്‍സര്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നുണ്ടെങ്കിലും പുത്തല്‍ ജീവിതശൈലിയാണ് പലപ്പോഴും കാന്‍സറിന് കാരണമാകുന്നത്.
സ്താനാര്‍ബുദത്തിന് കാരണം ഗര്‍ഭവതിയാകാത്തതും കുഞ്ഞുങ്ങള്‍ക്ക് മുലകൊടുക്കാത്തതാണെന്നും കണ്ടെത്തിയിരിക്കുന്നു. 45 നുമേല്‍ പ്രായമുളള സ്ത്രീകള്‍ക്കിടയില്‍ നടത്തിയ ഒരു പഠനത്തില്‍ കാന്‍സര്‍ബാധാതരായ 5 സ്ത്രീകളില്‍ ഒരാള്‍ കുട്ടികളില്ലാത്തവരാണ്.
ആധുനിക ജീവിതരീതിയുടെ ഭാഗമായി പലരും കുട്ടികള്‍ വേണ്ടെന്നു വയ്ക്കുന്നുണ്ട്. നിത്യ ജീവിതത്തിലെ തിരക്കുകള്‍ കാരണം കുട്ടികളെ വളര്‍ത്താന്‍ സമയമില്ലെന്നാണ് പലരുടെയും കണ്ടെത്തല്‍. കുട്ടികള്‍ ഉള്ളവരാകട്ടെ സൗന്ദര്യം പോകുമെന്ന് പറഞ്#് മുലകൊടുക്കാനും വൈഷമ്യം കാണിക്കുന്നു.
കാന്‍സര്‍ വരാനുള്ള കാരണം ഭാഗ്യ ദോഷമാണെന്ന് പറയുന്നത് പഴയ കാലത്താണ്. നേരത്തെ രോഗം കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാമെന്നു തന്നെയാണ് വിദഗ്ദ്ധ മതം, കുട്ടികളില്ലാത്തവര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ഈസ്ട്രജനാണ് കാന്‍സറിന് കാരണമായി തീരുന്നതെന്ന് പഠനത്തില്‍ പറയുന്നു. അതിനാല്‍ സമയത്ത് വിവാഹം കഴിക്കാനും സമയത്ത് പ്രസവിക്കാനും ശ്രമിക്കുക. തിരക്കില്‍ നിന്ന് അവധിയെടുത്താലും കാന്‍സര്‍ വരാതെ കഴിക്കാമല്ലോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha