അച്യുതാനന്ദന്‍ മലമ്പുഴയിലേക്കില്ല

വിഎസ് അച്യുതാനന്ദനെ കൊല്ലം ജില്ലയിലെന്നോ ആല്പപുഴയിലെയോ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നു. പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്ന് വിഎസ് അറിയിച്ചു കഴിഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ ശക്തി ദുര്‍ഗ്ഗങ്ങളിലൊന്നില്‍ വിഎസിനെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. ചുണയുണ്ടെങ്കില്‍ തോല്‍പ്പിക്കാന്‍ അച്യുതാനന്ദന്‍ വെള്ളാപ്പള്ളിയെ വെല്ലുവിളിക്കും.
പിന്നോക്കവോട്ടുകള്‍ സിപിഎമ്മിന് അനുകൂലമാക്കാനായിരിക്കും സിപിഎം ശ്രമിക്കുക. ഇക്കുറി അച്യുതാനന്ദന്‍ തന്നെയായിരിക്കും സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി, അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തിയാല്‍ മാത്രം വിജയം നേടാം എന്ന കണക്കുകൂട്ടലിലാണ് പിണറായി ഉള്‍പ്പെട്യുള്ള സംസ്ഥാന സിപിഎം നേതാക്കള്‍.
ദളിത് പിന്നോക്ക വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാകാനിടയുണ്ടെന്ന ചിന്തയില്‍ നിന്നാണ് വിഎസിനെ ഇറക്കി അത്തരം വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കോയ്മ നേടാനായത് വിഎസിന്റെ തെരഞ്ഞെടുപ്പ് പ്രചരണമാണെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിഎം സുധീരനും തമ്മിലുള്ള അഭിപ്രായഭിന്നത മുതലെടുക്കാന്‍ വിഎസിനെ രംഗത്തിറക്കിയാല്‍ തങ്ങള്‍ക്ക് കഴിയുമെന്നും സിപിഎം വിശ്വസിക്കുന്നു, പണ്ട് മാരാരിക്കുളത്ത് വിഎസിനെ അട്ടിമറിച്ചതു പോലെ ഏതായാലും ഇക്കുറി അട്ടിമറിക്കില്ല. കാരണം ഇത്തവണയും ഭരണം കിട്ടിയില്ലെങ്കില്‍ തങ്ങളുടെ പാര്‍ട്ടിക്ക് ബംഗാളിന്റെ ശരി വരുമെന്ന് സിപിഎം നേതാക്കള്‍ക്കറിയാം.
അച്യുതാനന്ദനു വേണ്ടിയുള്ള മണ്ഡലം കണ്ടെത്തുന്ന തിരക്കിലാണ് സിപിഎം സംസ്ഥാന നേതൃത്വം എന്നാല്‍ മണ്ഡലം ഏതാണെന്നു ഇതുവരെയും തീരുമാനിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha