സുധീരനെതിരെ തുള്ളിയുറഞ്ഞ് വെളിച്ചപ്പാടുകാര്‍

വിഎം സുധീരനെ മത്സരരംഗത്ത് നിന്നൊഴിവാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ഗൂഢശ്രമം. ഇന്ന് ഡല്‍ഹിയിലെത്തുന്ന നേതാക്കള്‍ സുധീരനെ മത്സരരംഗത്ത് നിന്നൊഴിവാക്കണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടേക്കും. ഉമ്മന്‍ചാണ്ടി, കെ ബാബു തുടങ്ങിയ എ വിഭാഗം നേതാക്കളാണ് സുധീരനെതിരെ വെളിച്ചപ്പാടിന്റെ വേഷത്തില്‍ രംഗത്തെത്തിയിരിക്കുന്നത്.
ഒറ്റയടിക്ക് കാണുമ്പോള്‍ ഇവരുടെ ശ്രമം സുധീരനെ രക്ഷിക്കാനാണെന്ന് തോന്നി പോകും. ഇതിന്റെ അടുത്ത പടിയായി സുധീരന്‍ മത്സരരംഗത്തില്ലെന്ന തരത്തില്‍ ചില ചാനലുകളില്‍ ഇവര്‍ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തു. സുധീരന്‍ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുമില്ല. സുധീരന്‍ മത്സരരംഗത്തുണ്ടെങ്കില്‍ എതിരാളികള്‍ വര്‍ദ്ധിക്കുമെന്നാണ് എ വിഭാഗത്തിന്റെ കണ്ടെത്തല്‍, ലഭിച്ചേക്കാവുന്ന ഈഴവ വോട്ടുകള്‍ സുധീരന്റെ സാന്നിധ്യമുണ്ടെങ്കില്‍ കോണ്‍ഗ്രസിനു പാഴായി പോകാന്ഡ ഇടയുണ്ടെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു, വാര്‍ത്തകളുടെ പ്ലാന്റിംഗ് കഴിഞ്ഞ ദിവസം ഗംഭീരമായി നടന്നു.
സുധീരന്‍ മത്സരരംഗത്തുണ്ടെങ്കില്‍ ബിസിനസുകാര്‍ പാര്‍ട്ടിയെ സഹായിക്കില്ലെന്ന പ്രചരണങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ബാറുകാര്‍ ഉള്‍പ്പെടെ സകലരെയും വെറുപ്പിച്ചയാളാണ് സുധീരനെന്നും അദ്ദേഹം വിഎസ് അച്യുതാനന്ദനെ പോലെ ഒരു വികസന വിരോധിയാണെന്നും പറഞ്ഞു പരത്തുന്നവര്‍ സ്വന്തം കുഴി തന്നെയാണ് തോണ്ടുന്നത്. കോണ്‍ഗ്രസിന്ഡറെ അവസാന പ്രതീക്ഷയാണ് വിഎം സുധീരന്‍ അദ്ദേഹത്തിന് ഹൈക്കമാന്റിന്റെ പിന്തുണയുമുണ്ട്. രാഹുല്‍ഗാന്ധിയുടെ നോമിനിയായാണ് സുധീരന്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായത്.
അവസാനം ഹൈക്കമാന്റിന്റെ ഇടപെടലോടെ സുധീരന്‍ മത്സരരംഗത്തുണ്ടാകില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടല്‍. കേന്ദ്രത്തിലെ ചില സീനിയര്‍ നേതാക്കള്‍ വഴി സുധീരനെ ഒഴിവാക്കാനും കേരള നേതൃത്വം ശ്രമം നടക്കുന്നുണ്ട്. കേരളത്തിലെ ബിസിനസ്സ് സമൂഹം എതിരായാല്‍ ഹൈക്കമാന്റിന് സഹിക്കാന്‍ കഴിയുമോ?
കെ മുരളീധരനെ രംഗത്തിറക്കി സുധീരനെ ഒതുക്കാനും ഉമ്മന്‍ചാണ്ടി നടപടിയാരംഭിച്ച് കഴിഞ്ഞു വട്ടിയൂര്‍ക്കാവ് സീറ്റില്‍ മത്സരിക്കാന്‍ സുധീരന്‍ ആലോചിച്ചിട്ട് പോലുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha