പി.ജയരാജനെ കാണാന്‍ പിണറായി പോകാത്തതെന്ത്?

മനോജ് വധക്കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കാണാന്‍ പിണറായി വിജയന്‍ ഇതുവരെ തയ്യാറായില്ല. കൊലക്കേസിലെ പ്രതിയെ സന്ദര്‍ശിച്ചാല്‍ ഭാവി മുഖ്യമന്ത്രിക്ക് ക്ഷീണമാകും എന്ന് കരുതിയാണ് പിണറായി സന്ദര്‍ശനം ഒഴിവാക്കിയതെന്ന് അറിയുന്നു. അതേസമയം ഇ.പി ജയരാജനും തോമസ് ഐസക്കും ശ്രീമതി ടീച്ചറും ഇന്നലെ പിണറായിയെ സന്ദര്‍ശിച്ചു. പിണറായിയുടെ നിലപാട് പി.ജയരാജന് ഇഷ്ടപ്പെട്ടിട്ടില്ല.
ഇതോടെ കണ്ണൂരിലെ നേതാക്കള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിലും അകല്‍ച്ചയിലുമാണ്. കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയുമായി ഫോണില്‍ സംസാരിക്കാനും മാര്‍ഗമില്ല. എല്ലാക്കാലത്തും പിണറായിയുടെ കൂടെ നിന്ന ജയരാജന് ഇങ്ങനെ ഒരു സ്ഥിതി വന്നപ്പോള്‍ പിണറായി സ്വീകരിച്ച നിലപാട് ആത്മാര്‍ത്ഥത ഇല്ലാത്തതാണെന്ന് പി.ജയരാജനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ കതിരൂര്‍ മനോജ് വധക്കേസ് പിണറായി വിജയന്‍ അറിയാതെ നടത്തിയതാണ്. മാത്രമല്ല കേസില്‍ സി.ബി.ഐ ജയരാജനെ വേട്ടയാടുകയാണെന്ന് നവകേരള മാര്‍ച്ചിലുടനീളം പിണറായി വ്യക്തമാക്കുകയും ചെയ്തിരുന്നെന്നാണ് ചിലര്‍ പറയുന്നത്.
എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കൊലപാതക കേസുകളും അതിനെ തുടര്‍ന്ന് നേതാക്കള്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇവര്‍ വി.എസ് പക്ഷത്തേക്ക് അണിചേരുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നു. താമസിക്കാതെ ലാവ്‌ലിന്‍ കേസിന്റെ കാര്യത്തില്‍ പുനര്‍ വിചാരണ വേണോ എന്ന് ഹൈക്കോടതി തീരുമാനിക്കും. പ്രതികൂല ഉത്തരവാണെങ്കില്‍ പിണറായിലും പ്രതിരോധത്തിലാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha